LocalNEWS

ഒറ്റപ്രസവത്തിൽ ജനിച്ച പഞ്ചരത്നങ്ങളിൽ മൂന്ന് പേർ ഒരേ വേദിയിൽ വിവാഹിതരായി

   അങ്ങനെ നാടിന്റെ കൺമണികൾക്ക്
കല്യാണവും ഒരു ദിവസം എത്തിയ ആഹ്ളാദത്തിലാണ് ഈ ‘പഞ്ചരത്നങ്ങൾ’

കരുനാഗപ്പള്ളി, കുലശേഖരപുരം, ആദിനാട് കന്നേൽ വീട്ടിൽ നാസ്സർ – റസീന ദമ്പതികൾക്ക് ദീർഘകാലം കുഞ്ഞുങ്ങൾ ഉണ്ടാകാതിരുന്നതിന് ശേഷം എത്തിയവരാണ് സുമയ്യ, സുബീന, ഷബ്ന, മുഹമ്മദ് അമീർ, മുഹമ്മദ് ആദിൽ എന്നിവർ.
ഒരേ സ്ക്കൂളിലേക്ക് ഇവരുടെ ഒരുമിച്ചുള്ള യാത്ര ഏറെ കൗതുകകരമായിരുന്നു.
സുമയ്യ, സുബീന, ഷബ്ന എന്നിവർ
സി.എച്ച് എം.ടി.ടി.ഐയിൽ നിന്നും
ടി.ടി.സി വിജയിച്ചു.
മുഹമ്മദ് അമീറും, മുഹമ്മദ് ആദിലും
ഡിഗ്രി പഠനം പൂർത്തിയാക്കി

Signature-ad

സുമയ്യയുടെ കഴുത്തിൽ മിന്നുകെട്ടുന്നത് ഇടക്കുളങ്ങര വാഴപ്പള്ളി വീട്ടിൽ അജ്മലാണ് , സുബീനയെനിക്കാഹ് കഴിച്ചത് മൈനാഗപ്പള്ളി . കുറ്റിയിൽ കിഴക്കതിൽ വീട്ടിൽ ജുനൂസ് ഖാനും , ഷബ്നയെ വിവാഹം കഴിച്ചത് തേവലക്കര മുള്ളിക്കാല, കാട്ടുവിളയിൽ വീട്ടിൽ നവാസുമാണ്.
പുത്തൻ തെരുവ് ഫിസാക്കാ ആഡിറ്റോറിയമാണ് മൂവരുടെയും വിവാഹത്തിന് ഇന്ന് സാക്ഷിയായത്

“മൂന്ന് പേരുടെയും വിവാഹം ഒരു ദിവസം തന്നെ നടത്താൻ കഴിഞ്ഞതിന് നാഥന് സ്തുതി ” പിതാവ് നാസ്സർ പറഞ്ഞു.
1999 സെപ്തംബർ ഒമ്പതിന് രാത്രിയിൽ ചങ്ങൻ കുളങ്ങര ആർ.സി.പി.എം ആശുപാത്രിയിലായിരുന്നു ഇവരെ പ്രസവിച്ചത്. 23 വർഷം ഒരുമിച്ച് കഴിഞ്ഞവർ. ഇനി മൂന്ന് വീടുകളുടെ ഗൃഹനാഥകളാകുന്നു.
ഒരേ ഉദരത്തിൽ നിന്നും, ഒരു ദിവസം ഒരുമിച്ച് ഭൂമിയിലേക്ക് വന്ന അഞ്ചു പേരിൽ മൂന്ന് പേർ കൂടുമാറിപ്പോകുകയാണ്.

റിപ്പോർട്ട്: ബിജു മുഹമ്മദ്

Back to top button
error: