ഹത്രാസിൽ അവസാനിക്കുന്നില്ല ,ബീഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താരപ്രചാരകർ രാഹുലും പ്രിയങ്കയും
ഹത്രാസിലെ നിർഭയയുടെ വീട്ടിലെത്തിയ ആദ്യ രാഷ്ട്രീയ നേതാക്കൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് .എന്നാൽ അത് ഒരു അവസരം ഉപയോഗിച്ചതാണെന്നും വല്ലപ്പോഴുമേ സജീവമായി ഇവർ രാഷ്ട്രീയത്തിൽ ഇടപെടൂ എന്ന കമന്റുകൾക്ക് മറുപടി .രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ബീഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകർ ആകും .
“രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പ്രചാരണത്തിന് ഞങ്ങൾ ക്ഷണിച്ചിട്ടുണ്ട് .6 റാലികൾ രാഹുൽജിയും 3 റാലികൾ പ്രിയങ്കാജിയും നടത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം .”ബീഹാർ കോൺഗ്രസ്സ് വർക്കിങ് പ്രസിഡണ്ട് സമീർ കുമാർ സിങ് പറഞ്ഞു .
മൂന്ന് ഘട്ടങ്ങളിൽ ആയാണ് ബീഹാർ തെരഞ്ഞെടുപ്പ് .ഒക്ടോബർ 28 ,നവംബർ 3 ,നവംബർ 7 തിയ്യതികളിൽ ആയാണ് തെരഞ്ഞെടുപ്പ് .നവംബർ 10 നാണു വോട്ടെണ്ണൽ .
മൊത്തം നിയമസഭാ മണ്ഡലങ്ങളിൽ 70 എണ്ണത്തിലാണ് കോൺഗ്രസ് മത്സരിക്കുക .സമീപ കാലത്തൊന്നും കോൺഗ്രസ് ഇത്രയധികം മണ്ഡലങ്ങളിൽ ബിഹാറിൽ മത്സരിച്ചിട്ടില്ല .സഖ്യകക്ഷി ആർജെഡി 144 സീറ്റുകളിലും ഇടതു കക്ഷികൾ 29 സീറ്റിലും മത്സരിക്കും .മൊത്തം 243 സീറ്റുകൾ ആണ് ബീഹാർ നിയമസഭയിൽ ഉള്ളത് .
“ആത്മ നിർഭർ ബീഹാർ ” .എന്ന പേരിൽ ബിജെപി ബിഹാറിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു .നരേന്ദ്ര മോഡി തന്നെയാവും ബിജെപിയുടെ താര പ്രചാരകൻ .പതിവിൽ നിന്ന് വ്യത്യസ്തമായി രാഹുലിനൊപ്പം പ്രിയങ്കയും ബീഹാർ തെരഞ്ഞെടുപ്പ് ഭൂമികയിൽ ഇറങ്ങുകയാണ് .ഇതാദ്യമായാവും ബിജെപി വർധിത വീര്യത്തോടെയുള്ള രാഹുൽ – പ്രിയങ്ക കൂട്ടുകെട്ടിനെ നേരിടുന്നുണ്ടാവുക .
“കോവിഡ് മാനദണ്ഡം അനുസരിച്ചാണെങ്കിലും എല്ലാ ജില്ലകളിലും റാലി നടത്തും .തീഷ്ണമായ പ്രചാരണം ആകും ഇത്തവണ കോൺഗ്രസിന്റേത് .”സമീർ കുമാർ സിങ് വ്യക്തമാക്കി .