NEWS
ദേശീയപാതയിൽ വാഹനാപകടം; ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു
ദേശീയപാതയിലെ വാഹനാപകടത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. ബേഡകം ഹെൽത്ത് സെന്ററിലെ എച്ച്. ഐ തൃശൂർ സ്വദേശി പോൾ ബ്ളിറ്റോ ആണ് നീലേശ്വരം കരുവാച്ചേരി ദേശിയ പാതയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
ഇതേ ആശുപത്രിയിലെ ലേഡി ഡോക്ടർ ബിനു ഗംഗാധരൻ, ഇവരുടെ അമ്മ, രണ്ട് കുട്ടികൾ, മറ്റൊരു ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് സ്വദേശി പ്രദീപ് എന്നിവർക്ക് പരിക്കുണ്ട്.
വെള്ളിയാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. നിയന്ത്രണം വിട്ട കാർ റെയിൽവേ മേൽപ്പാലത്തിന്റെ അനുബന്ധ സാമഗ്രികൾ നിർമ്മിക്കുന്നത്തിനായി കരുവാച്ചേരിയിൽ തയ്യാറാക്കിയ വലിയ കോൺക്രീറ്റ് ബീമിലേക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടിലേക്ക് പോകുന്നതിനായി ഉച്ചക്ക് ഒരു മണിയോടെ ഓഫീസിൽ നിന്നും ഇറങ്ങിയതായിരുന്നു ഇവർ.