KeralaNEWS

ബ്രൂവറി കേസ്: വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ബ്രൂവറി കേസില്‍ നികുതി വകുപ്പില്‍ നിന്ന് ഫയലുകള്‍ സമര്‍പ്പിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. സ്വകാര്യ അന്യായത്തിന്മേല്‍ വിജിലന്‍സ് കോടതിക്ക് കേസെടുക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായാണ് വിജിലന്‍സ് കോടതി ഉത്തരവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി, രമേശ് ചെന്നിത്തലയാണ് ബ്രൂവറി അഴിമതി കേസുമായി വിജിലന്‍സ് കോടതിയെ സമീപിച്ചത്.

Signature-ad

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പരാതി. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി സമര്‍പ്പിച്ച പരാതിയില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് വിജിലന്‍സ് കോടതി കഴിഞ്ഞമാസം വിധിച്ചിരുന്നു.

ഉത്തരവ് റദ്ദാക്കിയതിനാല്‍ അഴിമതി ആരോപണം നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കേസുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. സര്‍ക്കാരിന്റെ തടസ്സ ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ ചെന്നിത്തലയക്ക് കൈമാറണമെന്നും അന്ന് ഉത്തരവിട്ടിരുന്നു.

Back to top button
error: