ഗോ-കാര്‍ട്ടിങ്ങിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: ഗോ-കാര്‍ട്ടിങ്ങിനിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ശിവവര്‍ഷിണി(20) ആണ് മരിച്ചത്. തെലങ്കാനയിലെ ഗുരംഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ വ്യാഴാഴ്ചയാണ് അപകടം.
ബി ടെക് വിദ്യാര്‍ഥിനിയായ ശിവവര്‍ഷിണി സുഹൃത്തുക്കളുമൊത്താണ് ഗുരംഗുഡയിലെ ഗോ-കാര്‍ട്ടിങ് സോണിലെത്തിയത്. ഗോ-കാര്‍ട്ടിന്റെ ചക്രത്തില്‍ ശിവവര്‍ഷിണിയുടെ മുടി കുടുങ്ങി ശിരോചര്‍മം വേര്‍പെടുകയായിരുന്നു. ശിവവര്‍ഷിണി ധരിച്ചിരുന്ന ഹെല്‍മറ്റും തകര്‍ന്ന നിലയിലായിരുന്നു. അപകടത്തിന് മുമ്പ് രണ്ട് മൂന്ന് റൗണ്ടുകള്‍ ഇവര്‍ ഗോ-കാര്‍ട്ടിങ് നടത്തിയതായി ശിവവര്‍ഷിണിയുടെ സുഹൃത്തുക്കളിലൊരാള്‍ പകര്‍ത്തിയ വീഡിയോ സൂചിപ്പിക്കുന്നു. അപകടമുണ്ടായ ഉടനെ തന്നെ ശിവവവര്‍ഷിണിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും തലയ്ക്കേറ്റ ഗുരുതര പരിക്കുകളെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായില്ല.
ഗോ-കാര്‍ട്ട് സോണ്‍ നടത്തിപ്പുകാരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് ശിവവര്‍ഷിണിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഗോ-കാര്‍ട്ട് നടത്തിപ്പുകാര്‍ക്കെതിരെ
കുടുംബം മീര്‍പേട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.