കൊച്ചി:മഴയോടൊപ്പം സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴക്കെടുതികളും രൂക്ഷമാണ്.അതിനിടയിലാണ് ഇന്നലെ കോതമംഗലത്ത് ചുഴലിക്കാറ്റ് വൻ നാശനഷ്ടം വരുത്തിയത്.
അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽ മുപ്പതോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂര്‍ മുനിസിപ്പാലിറ്റിയിലെ മലയന്‍കീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലുമാണ് നാശനഷ്ടമുണ്ടായിരിക്കുന്നത്.
ഏകദേശം പത്ത് മിനിറ്റോളം കൊടുങ്കാറ്റ് വീശിയെന്നാണ് വിവരം.കാറ്റിന്റെ ശക്തികണ്ട് പലരും വിട് ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനം തേടി.പല മേഖലകളിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.പൊലീസിന്റെ ഫയര്‍ഫോഴ്സ് ടീമിന്റേയും നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.