കൊച്ചി: ബലാത്സംഗ-പോക്‌സോ കേസുകളില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് തിരിച്ചടി. ജാമ്യം നിരസിച്ച ഹൈക്കോടതി ഹര്‍ജി തള്ളി. വിവാഹിതയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്നായിരുന്നു മോന്‍സണ്‍ മാവുങ്കലിനെതിരേയുള്ള കുറ്റം.
ഇരുകേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചെന്നും വിചാരണ ഉടന്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തളളിയത്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ കേസ് എടുത്തത്.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.