തിരുവനന്തപുരം: സ്പിരിറ്റ് ക്ഷാമം മദ്യവില ഉയര്‍ത്തുന്ന തലത്തിലേക്ക് ഉയര്‍ന്നു. സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും. മന്ത്രി എംവി ഗോവിന്ദനാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയില്‍ അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ രീതിയില്‍ വര്‍ദ്ധിച്ചതാണ് ഇതിന് കാരണമെന്നാണ് അദ്ദേഹം സഭയെ അറിയിച്ചത്.
സ്പിരിറ്റിന്റെ വില വര്‍ധന പരിഗണിച്ച് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വിലയില്‍ ആവശ്യമായ മാറ്റം വരുത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.