പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശിയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേര് മരിച്ചു.
രാവിലെ 7.15 നായിരുന്നു അപകടമുണ്ടായത്. മണ്ണാര്‍ക്കാട് നിന്നു വന്ന ബൈക്കും പാലക്കാട് നിന്ന് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പൊലീസ് സ്റ്റേഷന്റെ മതില് ഇടിച്ചു തകര്‍ത്താണ് നിന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഒരാള്‍ മരിച്ചു.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മറ്റൊരാള്‍ മരിച്ചത്.മരിച്ചവര്‍ മണ്ണാര്‍ക്കാട് സ്വദേശികളാണ് എന്നാണ് വിവരം.