NEWS

നാടന്‍ മരുന്നുകള്‍

തുമ്മലിന്:

തുമ്മലിന് പൂവാങ്കുറുന്നില, കരിംജീരകം എന്നിവയിട്ട് മൂപ്പിച്ചരിച്ച വെളിച്ചെണ്ണ തേച്ച് കുളിക്കുക. രാസ്നാദി പൊടി തിരുമ്മുക. ചുക്ക്, കുരുമുളക്, തിപ്പല്ലി, പൂശ്ക്കരമൂലം എന്നിവ പൊടിച്ച് കിടക്കുന്നതിനു മുമ്പ് കഴിക്കുക.

ചുമയ്ക്ക്:

Signature-ad

ചുവന്നുള്ളി ചെറുതായി അരിഞ്ഞ് കല്‍‍ക്കണ്ടം കൂട്ടി സേവിക്കുന്നതും, കുരുമുളകു പൊടിച്ചെടുത്തു തേനില്‍‍ ചാലിച്ച് സേവിക്കുന്നതും ചുമയ്ക്ക് ആശ്വാസം കിട്ടുന്നതിന് നല്ലതാണ്.

മഴക്കാലരോഗങ്ങള്‍

തുളസിയില, കുടങ്ങല്‍‍ സമൂലം, കുരുമുളക്, ചുക്ക്, ജീരകം, മല്ലി ഇവ ചേര്‍ത്ത് കഷായം വെച്ച് ദിവസേന രണ്ടുനേരം കഴിക്കുന്നത് മഴക്കാലരോഗങ്ങള്‍‍ വരാതിരിക്കാന്‍ സഹായിക്കും.

ആസ്തമാ രോഗികള്‍ക്ക്

തുളസിനീരില്‍‍ സമം തേനും അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് പലപ്രാവശ്യം കഴിക്കുന്നത് ആസ്തമാ രോഗികള്‍ക്ക് നല്ലതാണ്.

പനി

ചുക്ക്, രാമച്ചം, മുത്തങ്ങ, ചിറ്റാമൃത്, ജീരകം ഇവ ചേര്‍ത്ത് കഷായം വെച്ച് കഴിച്ചാല്‍‍ പനി മാറുന്നതാണ്.

വളംകടി

തെങ്ങിന്റെ തൊലി ഉണക്കിപ്പൊടിച്ച് എണ്ണ കാച്ചി തേച്ചാല്‍ വളംകടി ശമിക്കും.

അജീർണ്ണം

അയമോദകം വറുത്ത് പൊടിച്ച് മോരില്‍‍ ചേര്‍ത്ത് കഴിച്ചാല്‍ അജീര്‍ണം മാറും.

പനി, ശ്വാസം മുട്ടല്‍

ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം ഉള്ളിനീരും അല്പം തേനും ചേര്‍ത്ത് കഴിക്കുന്നത് പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവ ശമിപ്പിക്കും.

നേത്രപടലരോഗം

നന്ത്യാര്‍വട്ടത്തിന്റെ കായ ഇടിച്ചെടുത്ത ചാറ് വേപ്പിലച്ചാറില്‍‍ ചാലിച്ച് കണ്ണില്‍‍ എഴുതിയാല്‍‍ നേത്രപടലത്തിനുണ്ടാകുന്ന രോഗങ്ങള്‍‍‍‍‍ മാറിക്കിട്ടും.

കണ്ണിന്‌ ചുവപ്പ്‌

പൂവാംകുറന്തല്‍ തേനും ചേര്‍ത്ത് 2 തുള്ളി വീതം ഉപയോഗിക്കുക.

ജ്വരം

ഞെരിഞ്ഞില്‍, വയമ്പ്, കടുക്കത്തോട്, കടുക്, കുന്തിരിക്കം എന്നിവയോടൊപ്പം വേപ്പിലയും നെയ്യും ചേര്‍‍ത്ത് ഒരു ചട്ടിയില്‍‍ തീക്കനലിട്ട് മീതെ കുറേശ്ശെ പൊടിയിട്ട് പുകയേല്‍ക്കുന്നത് ജ്വര ബാധിത രോഗികള്‍‍ക്ക് അത്യുത്തമമാണ്.

ഇക്കിള്‍

തുമ്പപ്പൂവരച്ച് മോരില്‍ സേവിക്കുക.

മുഖക്കുരു

തുളസിനീര് മുഖത്ത് പുരട്ടുക.

വിളര്‍ച്ച

കുരുമുളകിട്ട് പാല്‍ തിളപ്പിച്ച് കുടിച്ചാല്‍ വിളര്‍ച്ച മാറും.

മോണരോഗം

ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊണ്ടാല്‍ മോണരോഗം ശമിക്കും.

ശരീരവേദന

പുത്തരിചുണ്ടയുടെ വേര് തിളപ്പിച്ച് കുടിക്കുക.

വട്ടച്ചൊറി

പച്ചപപ്പായയുടെ പാല്‍ പുരട്ടുക.

മനംമറിച്ചില്‍

ചെറുനാരങ്ങാനീരില്‍ അല്പാല്പമായി കഴിക്കുക. ജീരകമോ തുളസിയിലയോ ചവച്ച് നീരിറക്കുക, ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിക്കുക.

 

 

 

#നല്ലൊരു വൈദ്യനാണ് ഏറ്റവും നല്ല മരുന്ന്#രോഗികൾ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക#

Back to top button
error: