NEWS

കോഴിക്കോട് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: അൽഷിമേഴ്സ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂര്‍ മലോല്‍ കൃഷ്ണന്‍ (74) ഭാര്യ കരിമ്ബാലക്കണ്ടി നാരായണി (62) എന്നിവരാണ് മരിച്ചത്.
നാരായണിയെ കിടപ്പുമുറിയില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലും ഭര്‍ത്താവ് കൃഷ്ണനെ അടുക്കള വരാന്തയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. മകന്റെ കൂടെയാണ് ഇരുവരും താമസിക്കുന്നത്. മകനും ഭാര്യയും വൈകിട്ട് പുറത്തു പോയി വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
 മരിച്ച നാരായണി കുറച്ചു നാളായി അല്‍ഷിമേഴ്സ് രോഗം ബാധിച്ച്‌ ചികിത്സയിലാണ്. ഭാര്യയുടെ അസുഖത്തിന്‍്റെ തീര്‍ത്ത മന: പ്രയാസമായിരിക്കാം കാരണമെന്ന് പൊലീസ് നിഗമനം. വടകര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

Back to top button
error: