NEWS

തൃശൂര്‍ തളിക്കുളത്ത് ബാറില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂര്‍: തളിക്കുളത്ത് ബാറില്‍ ഉണ്ടായ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ബാറുടമ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
തളിക്കുളത്തെ സെന്‍ട്രല്‍ റെസിഡന്‍സി ബാറില്‍ ആണ് സംഭവം. തളിക്കുളം സ്വദേശി ബൈജു ആണ് മരിച്ചത്. 22 വയസുകാരനായ അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറില്‍ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് കിട്ടിയത്.

Back to top button
error: