NEWS

സലാലയില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മസ്കറ്റ്: ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ചയാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ കടലില്‍ വീണത്. സലാലയിലെ വിനോദസഞ്ചാര കേന്ദ്രമായ മുഗ്‍സെയിലിലായിരുന്നു അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന ഇവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലില്‍ വീണത്.
യുഎഇയില്‍ നിന്നും അവധി ആഘോഷിക്കാനായി ഒമാനിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്.ഇവര്‍ ഉത്തരേന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: