NEWS

ഐഐഐഡി ‘യംഗ് പ്രാക്ടീസ് ഓഫ് ഇയര്‍’ അവാര്‍ഡ് മുഹമ്മദ് അഫ്‌നാനും അരുണ്‍ ശേഖറിനും

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരിയല്‍ ഡിസൈനേഴ്‌സിന്റെ (ഐഐഐഡി) 2019ലെ യംഗ് പ്രാക്ടീസ് ഓഫ് ദ ഇയര്‍ അവാര്‍ഡിന് മലയാളികളായ മുഹമ്മദ് അഫ്‌നാനും അരുണ്‍ ശേഖറും അര്‍ഹരായി. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹമ്മിംഗ് ട്രീ ആര്‍ക്കിടെക്ച്വര്‍ സ്റ്റുഡിയോയുടെ സഹ സ്ഥാപകരാണ് ഇരുവരും. വിവിധ മേഖലകളിലെ മികച്ച ഡിസൈനിംഗ് വിലയിരുത്തിയാണ് അവാര്‍ഡ്.

‘യംഗ് പ്രാക്റ്റീസ് ഓഫ് ദ ഇയര്‍’ ഉള്‍പ്പെടെ ഐഐഐഡിയുടെ 2019ലെ മൂന്ന് നാഷണല്‍ അവാര്‍ഡുകള്‍ക്കും നാല് സോണല്‍ അവാര്‍ഡുഡുകളും ഹമ്മിംങ് ട്രീ ആര്‍കിടെക്ച്വര്‍ സ്റ്റുഡിയോ കരസ്ഥമാക്കി. അവാര്‍ഡുകള്‍ സെപ്തംബര്‍ 30ന് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഐഐഐഡി ഭാരവാഹികള്‍ അറിയിച്ചു.

Back to top button
error: