കാസര്‍കോട് ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു.
തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ ആര് വത്സന് (72), കാസര്‍കോട് കസബ കടപ്പുറത്തെ സുമേഷ് (27), കാഞ്ഞങ്ങാട് സൗത്തിലെ ശശിധരന് (53) എന്നിവരാണ് ട്രെയിന്‍തട്ടി മരിച്ചത്. സുമേഷിനെ പള്ളം റെയില്‍വേ സ്റ്റേഷന് സമീപവും ശശിധരനെ പള്ളിക്കര റെയില്‍വേ ട്രാക്കിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
അഡ്വ. വത്സന്റെ മൃതദേഹം ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് കണ്ടെത്തിയത്. ഇദ്ദേഹം ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു.അബദ്ധത്തിൽ ട്രെയിനിൽ നിന്ന് തെറിച്ചുവീണതാകാമെന്നാണ് കരുതുന്നത്.