മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാകും. സര്‍ക്കാരിന്റെ സഹകരണത്തോടെ വനിതകള്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച മാര്‍ഗമാണിത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണിന്റെ (സാഫ്) നേതൃത്വത്തിലാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിച്ചത്.
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയും സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ മികച്ച കടല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ ലക്ഷ്യം. കേരള ബാങ്കിന്റെ സഹായത്തോടെ കേരളത്തിലെ ഹാര്‍ബറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നടക്കുക. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പരിശീലനവും സാഫ് നല്‍കും.