തിരുവനന്തപുരം : ട്രെയിന്‍ യാത്രക്കിടയില്‍ പണവും സ്വര്‍ണവും കവര്‍ച്ച നടത്തുന്ന പ്രതി അറസ്റ്റില്‍. പെരുമാതുറ സ്വദേശി അഷ്റഫിനെയാണ് (49) തമ്ബാനൂര്‍ റെയില്‍വേ പൊലീസ് പിടികൂടിയത്.
അമൃത എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന കഴക്കൂട്ടം കുളത്തൂര്‍ സ്വദേശിയായ വീട്ടമ്മയുടെ ബാഗാണ് മേയ് 16ന് തമ്ബാനൂര്‍ സ്റ്റേഷനില്‍വെച്ച് ഇയാള്‍ കവര്‍ന്നത്.
ട്രെയിന്‍ തമ്ബാനൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്ക് കടന്ന ഉടന്‍ ഇയാള്‍ ബാഗ് പിടിച്ചുപറിച്ച് പ്ലാറ്റ്ഫോമിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. 24ഗ്രാം സ്വര്‍ണവും 30,000 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. കവര്‍ച്ചയ്ക്കിടെ ട്രെയിനില്‍ നിന്നുവീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റിരുന്നു.
ഏപ്രിലില്‍ കൊച്ചുവേളി സ്റ്റേഷനില്‍വച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച് കവര്‍ച്ച നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് 20,000 രൂപയും ഐഫോണും മറ്റൊരു മൊബൈല്‍ ഫോണുമടങ്ങിയ ബാഗാണ് ഇയാള്‍ തട്ടിയെടുത്തത്.
ശാര്‍ക്കരയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.