KeralaNEWS

കുടുംബത്തോടൊപ്പം ഈദ് ഗാഹില്‍ പങ്കെടുക്കവേ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: ഈദ് ഗാഹില്‍ പങ്കെടുത്തുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മുക്കം സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി കാരമൂല കുമാരനല്ലൂര്‍ പി ടി ഹുസ്സന്റെ മകന്‍ ഹനാന്‍ ഹുസ്സന്‍ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 യോടെയാണ് സംഭവം.

മുക്കത്ത് നഫ്‌ന കോപ്ലക്‌സില്‍ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹില്‍ പങ്കെടുക്കവേയാണ് കുഴഞ്ഞുവീണത്. ഈദ് ഗാഹിലെത്തിയ ഡോക്ടര്‍മാര്‍ ഹനാനെ പരിശോധിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്ലസ് ടു പഠനം കഴിഞ്ഞ് മുക്കത്തെ സ്വകാര്യ സ്ഥാപനത്തില്‍ തുടര്‍ പഠനം നടത്തുകയായിരുന്ന ഹനാന്‍ കുടുംബത്തോടൊപ്പമാണ് ഈദ് ഗാഹിലേക്ക് വന്നത്.

മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദില്‍ നടക്കും. മാതാവ്: ഖമറുന്നീസ, സഹോദരങ്ങള്‍: ഹംദ, ഹന്ന, ഹിഷാം, ഹാമിദ്, ഹിന

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: