NEWS

ഓർമ്മക്കുറവിനും ബുദ്ധിമാന്ദ്യത്തിനും കറുവപ്പട്ട

‘ഇലവഗം’ എന്ന പേരു അധികമാർക്കും പരിചിതം അല്ലെങ്കിലും
‘കറുവാപ്പട്ട’
എന്ന പേരു എല്ലാവർക്കും പരിചിതമാണ്.
ഇലവംഗ മരത്തിന്റെ തൊലിയെ
 ‘കറുവാപ്പട്ട’ എന്നു പൊതുവെ പറയുന്നു.
 ‘വഷണ’ അഥവാ ‘വയണ’ വൃക്ഷത്തിന്റെ ഇലയുമായി ഇലവംഗത്തിന്റെ ഇലകൾക്കു നല്ല സാമ്യം ഉണ്ട്. ഭാരതീയ വൈദ്യഗ്രന്ഥങ്ങളിൽ എല്ലാം ഇലവംഗത്തെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. ഗ്രീക്ക് വൈദ്യ പണ്ഡിതൻ ആയ ‘ഗാലൻ’ ഇലവംഗത്തിന്റെ പല പ്രയോഗങ്ങളെക്കുറിച്ചു പറയുന്നുണ്ട്.
 പണ്ട് മുതൽ ഇലവംഗം ചൈനക്കാർ ഉപയോഗിച്ചിരുന്നു.റോമക്കാർക്കാർക്കും ഇലവംഗത്തിന്റെ ആയുർവേദ ഗുണങ്ങളെപ്പറ്റി പണ്ടു മുതൽക്കു തന്നെ അറിവുണ്ടായിരുന്നു. ‘ശ്രീലങ്കൻ കറുവാപ്പട്ട’ യാണ് ഏറ്റവും മികച്ച കറുവാപ്പട്ടയെന്നു പൊതുവെ പറയപ്പെടുന്നു. കറി മസാലകളിൽ സർവ്വ സാധാരണയായി കറികൾക്ക് രുചിയും വാസനയും ലഭിക്കാൻ കറുവാപ്പട്ട ഉപയോഗിക്കുന്നു.
ഉപയോഗം
 കറികളിൽ കറുവാപ്പട്ട ചേർക്കുന്നത് അജീർണ്ണത മാറാൻ സഹായിക്കുന്നു. വയറിൽ ഉണ്ടാകുന്ന  ഗ്യാസ്  ട്രബിളിനു (വായു വൈഗുണ്യം) കുറവ് ഉണ്ടാകാൻ ഉത്തമമാണ് കറുവാപ്പട്ട. ‘യൂനാനി’ ചികിത്സയിലും  ‘സിദ്ധ’ ചികിത്സയിലും കറുവാപ്പട്ട ചേരുന്നുണ്ട്.
ചുമ, ക്ഷീണം, അരുചി എന്നിവയ്ക്കും കറുവാപ്പട്ട ഫലപ്രദമായ ഔഷധമാണ്. കറുവാപ്പട്ട പൊടിച്ചു ഒരു ടീ സ്പൂണ് എടുത്തു തേനിൽ ചാലിച്ചു രാത്രിയിൽ പതിവായി കഴിച്ചാൽ ഓർമ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവ മാറി നല്ല  ഗുണം കിട്ടുന്നതാണ്.
ഇലവംഗത്തിൽ നിന്നും നിർമ്മിക്കുന്ന ‘കറപ്പതൈലം’ ഭക്ഷ്യ പദാർത്ഥങ്ങൾ കേടു കൂടാതെ ഇരിക്കാൻ സഹായിക്കുന്നു. കറപ്പതൈലം വൃണങ്ങൾ ഭേദമാക്കുന്നു. കൂടാതെ കറപ്പതൈലം പഞ്ഞിയിൽ വെച്ചു പല്ലിൽ വെച്ചാൽ പല്ലു വേദന മാറുന്നു.
ഇലവംഗം ഇംഗ്ലീഷിൽ ‘Cinnamon’ എന്നും
സംസ്‌കൃതത്തിൽ ‘തമാല പത്രം’ എന്നും അറിയപ്പെടുന്നു.

Back to top button
error: