CrimeNEWS

കാഴ്ചക്കാരെ കൂട്ടാന്‍ കാട്ടാനയെ പ്രകോപിപ്പിച്ച് വീഡിയോ പകര്‍ത്തി; യൂട്യൂബര്‍ അമല അനുവിനെതിരേ കേസ്

കൊല്ലം: യൂട്യൂബില്‍ കാഴ്ചക്കാരെക്കൂട്ടാന്‍ കാട്ടില്‍ അതിക്രമിച്ചുകയറി ആനയെ പ്രകോപിപ്പിച്ച് വീഡിയോ പകര്‍ത്തിയ വീഡിയോ വ്‌ളോഗര്‍ക്കെതിരെ കേസ്. കിളിമാനൂര്‍ സ്വദേശി അമല അനുവിനെതിരേയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ച് കയറിയായിരുന്നു വ്‌ളോഗറുടെ വീഡിയോ ചിത്രീകരണം.

8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. വനത്തില്‍ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ യൂടൂബറെ കാട്ടാന ഓടിച്ചിരുന്നു. കാട്ടാന യൂട്യൂബറെ ഓടിക്കുന്ന ഈ വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ കേസെടുത്തത്.

Signature-ad

ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ അമല അനു പകര്‍ത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടില്‍ അതിക്രമിച്ച് കയറിയതിനും, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വ്ളോഗര്‍ക്കെതിരെ കേസ്.

 

Back to top button
error: