
ചെന്നൈ: ഇരുമ്ബ് കമ്ബികള്‍ കയറ്റിവന്ന ലോറിയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഇടിച്ചുകയറി ആറുപേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.തമിഴ്നാ ട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അൻപതിലേറെ യാത്രക്കാരുമായി ചെന്നൈയില്‍ നിന്ന് ചിദംബരത്തേക്ക് പോവുകയായിരുന്നു ബസ്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് ലോറിയില്‍ ഇടിക്കുകയും കമ്ബികള്‍ ബസിന്റെ വശത്തേക്ക് തുളഞ്ഞുകയറുകയുമായിരുന്നു.
ബസിന്റെ ഒരുവശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കമ്ബികള്‍ തുളഞ്ഞുകയറിയാണ് മിക്കവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.






