രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ ജീവനാഢിയാണ് റെയിൽവേ.ഏഷ്യയിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയും ഇന്ത്യയുടേതാണ്.ട്രെയിൻ യാത്രകൾ എപ്പോഴും നമുക്ക് വ്യത്യസ്‌തമായ അനുഭവമാണ് നൽകാറുള്ളത്.വിത്യസ്ത രൂപഭാവം,ഭാഷ, ഭക്ഷണം, വേഷവിധാനങ്ങൾ, ആചാരങ്ങൾ, സംസ്കാരം അങ്ങനെ തുടങ്ങി ലോകത്തിന്റെ ഒരു മിനി പരിച്ഛേദമാണ് ഇന്ത്യ.
അങ്ങനെയെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ കൂടി കടന്നുപോകുന്ന ട്രെയിൻ സർവീസ് ഏതായിരിക്കും? വെറും 83 മണിക്കൂറിനുള്ളിൽ 4,000-ത്തിലധികം കിലോമീറ്ററുകൾ താണ്ടുന്ന ഈ റൂട്ട് ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോവുന്നത്.അതേ ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേകതകള്‍ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല.നമുക്ക് ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രെയിൻ റൂട്ട് ഏതെന്ന് നോക്കാം.
അസമിലെ ദിബ്രുഗർ മുതൽ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെയുള്ള ഈ ട്രെയിൻ റൂട്ട് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ റൂട്ടാണ്. മാത്രമല്ല ലോകത്തിലെ ഏറ്റവും നീളമേറിയ പത്ത് റൂട്ടുകളിൽ ഒന്നുമാണിത്.
വിവേക് എക്സ്പ്രസ് എന്നറിയപ്പെടുന്ന ട്രെയിനാണ് ദിബ്രുഗർ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തുന്നത്. 80 മണിക്കൂറും 15 മിനിറ്റും കൊണ്ട് 4,273 കിലോമീറ്ററുകളാണ് റെയിൽ പാതയിലൂടെ ഈ ട്രെയിൻ താണ്ടുന്നത്. ഏകദേശം 55 ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകളും ട്രെയിനുണ്ട്.
2013-ൽ നടക്കാനിരുന്ന സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി 2011 നവംബറിലാണ് വിവേക് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.
ടിൻസുകിയ, ദിമാപൂർ, ഗുവാഹത്തി, ബോംഗൈഗാവ്, അലിപുർദുവാർ, സിലിഗുരി, കിഷൻഗഞ്ച്, മാൾഡ, രാംപൂർഹട്ട്, പാകൂർ, ദുർഗാപൂർ, അസൻസോൾ, ഖരഗ്പൂർ, ബാലസോർ, കട്ടക്ക്, ഭുവനേശ്വർ, ഖോർധ, ബ്രഹ്മപൂർ, ശ്രീകാകുളം, വിജയനഗര, വിശാഖപട്ടണം, സമൽക്കോട്ട്, രാജമുണ്ട്രി, ഏലൂർ, വിജയവാഡ, ഓംഗോൾ, നെല്ലൂർ, റെനിഗുണ്ട, വെല്ലൂർ, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, കൊല്ലം, തിരുവനന്തപുരം, നാഗർകോവിൽ എന്നീ സ്റ്റേഷനുകളിലും ദിബ്രുഗർ മുതൽ കന്യാകുമാരി വരെയുള്ള വിവേക് എക്‌സ്‌പ്രസ് ട്രെയിന് സ്റ്റോപ്പുകളുണ്ട്.