NEWSTRENDING

‘പാടാത്ത പൈങ്കിളി’യില്‍ ശബരിക്ക് പകരം ഇനി ഈ താരം

ടന്‍ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം സീരിയല്‍ മേഖലയ്ക്ക് വലിയൊരു വിടവാണ് സൃഷ്ടിച്ചത്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ അഭിനയിച്ചിരുന്നതിനിടെയാണ് താരത്തിന് മരണം സംഭവിച്ചത്. ഇനി ഈ സീരിയലില്‍ താരത്തിന് പകരക്കാരനായി ആര് വരുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് ആ താരത്തെ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് വേറാരുമല്ല ബിഗ്‌ബോസ് മലയാളം സീസണ്‍ ടൂവിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടന്‍ പ്രദീപ് ചന്ദ്രന്‍. താരം തന്നെയാണ് ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

Signature-ad

ശബരിക്ക് പകരം ഇനി ആ കഥാപാത്രം ഞാനാണ് ചെയ്യുക. അതാണ് കരിയറില്‍ ഏറ്റവും പുതിയ വാര്‍ത്ത. ശബരി എന്റെ സുഹൃത്തായിരുന്നു. വളരെ നല്ല മനുഷ്യന്‍. ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാല്‍ വലിയ ഞെട്ടലായി. ഞങ്ങള്‍ ഒന്നിച്ച് പ്രോഗ്രാംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് സാധ്യതകളുണ്ടായിരുന്ന നടനാണ് ശബരി. അകാലത്തിലുളള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വലിയ നഷ്ടമാണ്.- പ്രദീപ് പറയുന്നു.

കുഞ്ഞാലി മരയ്ക്കാര്‍ എന്ന ഹിറ്റ് പരമ്പരയില്‍ കുഞ്ഞാലിമരയ്ക്കാറായും കറുത്തമുത്തില്‍ പോലീസ് ഉദ്യോഗസ്ഥനായും തിളങ്ങിയ പ്രദീപ് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ച പ്രദീപ് അതില്‍ പതിനൊന്നും ലാലേട്ടനോടൊപ്പമാണ്.

തിരുവനന്തപുരത്ത് ജനിച്ച പ്രദീപിന് കുഞ്ഞുനാളിലെ തുടങ്ങിയതാണ് അഭിനയ മോഹം. അങ്ങനെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താഴ്‌വരപ്പക്ഷികള്‍ എന്ന സീരിയലില്‍ അഭിനയിച്ചാണ് പ്രദീപ് അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് പഠനം ജോലിയൊക്കെയായി തിരക്കായി. അങ്ങനെ എംബിഎ കഴിഞ്ഞ് ബാംഗ്ലൂരില്‍ ജോലി ലഭിച്ച് കഴിഞ്ഞപ്പോള്‍ സിനിമയില്‍ അഭിനയിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രധാനിയായ ബന്ധുവഴി മേജര്‍ രവിയെ പരിചയപ്പെട്ട് മിഷന്‍ 90 ഡേയ്‌സില്‍ അഭിനയിച്ചു. അവിടെ നിന്നായിരുന്നു പ്രദീപിന്റെ സിനിമയിലെ അരങ്ങേറ്റം.

കഴിഞ്ഞ ജൂലൈയിലായിരുന്നു പ്രദീപിന്റെ വിവാഹം. കരുനാഗപ്പളളി സ്വദേശിനിയും ഇന്‍ഫോസിസില്‍ ടെക്‌നോളജി അനലിസ്റ്റുമായ അനുപമ രാമചന്ദനാണ് പ്രദീപിന്റെ ജീവിത പങ്കാളി. ഈ സീരിയലില്‍ വേഷമിടുന്നതിനൊപ്പം തന്നെ ഇപ്പോള്‍ പ്രദീപിന് മറ്റൊരു സന്തോഷം കൂടിയുണ്ട്. അനുപമ രണ്ട് മാസം ഗര്‍ഭിണിയാണ്. ജീവിതത്തിലെ പുതിയ അതിഥിക്കായുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഇരുവരും.

Back to top button
error: