ദില്ലി: തുടര്‍ച്ചയായ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിമാനങ്ങള്‍ നിരന്തരം തകരാറ് മൂലം കഴിഞ്ഞ ദിവസം കറാച്ചിയിലുള്‍പ്പെടെ ഇറക്കിയതാണ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഇടയാക്കിയിരിക്കുന്നത്.
കഴിഞ്ഞ 18 ദിവസത്തിനിടെ 8 തകരാറുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ദുബൈക്ക് പുറപ്പെട്ട ദില്ലിയില്‍ നിന്നുള്ള വിമാനമാണ് ഇന്‍ഡിക്കേറ്റര്‍ തകരാര്‍മൂലം കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. ഇതടക്കമുള്ള വിഷയങ്ങള്‍ ഡിജിസിഎയുടെ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.
വിമാനത്തിന്റെ ഇന്റിക്കേറ്റര്‍ ലൈറ്റിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം പാക്കിസ്ഥാനില്‍ അടിയന്തിരമായി ഇറക്കിയതെന്നാണ് സംഭവത്തില്‍ വിമാനക്കമ്പനി നല്‍കിയ വിശദീകരണം. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ യാത്രക്കാരെ കറാച്ചി വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ലോഞ്ചിലേക്ക് മാറ്റിയിരുന്നു.
എമര്‍ജന്‍സി ലാന്റിങ്ങായിരുന്നില്ലെന്നും സാധാരണ നിലയിലുള്ള ലാന്റിങായിരുന്നുവെന്നും വിമാനക്കമ്പനി വക്താവ് വിശദീകരിച്ചിരുന്നു. ഇന്നലെത്തന്നെ സ്‌പൈസ് ജെറ്റിന്‍െ്‌റ മറ്റൊരുവിമാനവും തകരാര്‍മൂലം തിരിച്ച് ഇറക്കേണ്ടിവന്നിരുന്നു. കണ്ട്‌ല-മുംബൈവിമാനമാണ് പറക്കലിനിടെ വിന്‍ഡ് ഷീല്‍ഡ് പൊട്ടിയതിനെത്തുടര്‍ന്ന് മുംബൈയില്‍ ഇറക്കിയത്.