നടുറോഡില്‍ കാട്ടാനയ്ക്ക് സുഖപ്രസവം; അകമ്പടിനല്‍കി ആനക്കൂട്ടം
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേണ്‍ ഔട്ട്ലെറ്റ് പാതയില്‍ കാട്ടാനയ്ക്ക് സുഖപ്രസവം. ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് നടുറോഡില്‍ കാട്ടാന പ്രസവിച്ചത്. രാവിലെ അഞ്ചോടെ തമിഴ്നാട്ടില്‍ നിന്നും നിര്‍മാണ സാധനങ്ങളുമായി എത്തിയ വാഹത്തിന് മുന്നില്‍ കാട്ടാനക്കൂട്ടം മാറാതെനിന്നു.
ഏറെനേരം കഴിഞ്ഞും കാട്ടാനക്കൂട്ടം മാറാന്‍ തയാറാകാതെ നിന്നതോടെയാണ് യാത്രക്കാര്‍ക്ക് കാട്ടാനയുടെ പ്രസവമാണെന്ന് മനസിലായത്. പിന്നീട് ഇരുവശങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് കടന്നു പോകാതെ ശ്രദ്ധിക്കുകയും ചെയ്തു.
രണ്ട് മണിക്കൂറിന് ശേഷം പ്രസവം കഴിഞ്ഞതോടെ കാട്ടാനക്കൂട്ടം മാറുകയും പിടിയാന കുട്ടിയാനയെ പരിപാലിച്ച് കാട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇതിനുശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ശാന്തരായി നിന്നു.
വാഹനങ്ങള്‍ ഒന്നും അടുത്തേക്ക് ചെല്ലാതെയും ശബദം ഉണ്ടാക്കാതെയും ചെയ്തതോടെ പിടിയാനയ്ക്ക് സുഖപ്രസവമായിരുന്നു. മറയൂരില്‍നിന്നും പാലക്കാട്ടേക്ക് യാത്ര പോയ മറയൂര്‍ സ്വദേശി ദുെരെ , നൂറ് വീട് സ്വദേശി മുരുകേശന്, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാര്‍, സുഭാഷ് എന്നിവരാണ് മറ്റ് വാഹനങ്ങളെ കടന്ന് പോകാതെ നിയന്ത്രിച്ചത്. പ്രസവം കഴിഞ്ഞ് കാടിനുള്ളിലേക്ക് പോകുന്ന സമയമായപ്പോഴേക്കും രാവിലെ ആറുമണി പിന്നിട്ടിരുന്നു. അപ്പോഴാണ് ചിലര്‍ ദൃശ്യങ്ങള്‍ മൊെബെലില്‍ പകര്‍ത്തിയത്.