രാജ്യത്ത് പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 8.50 രൂപ കുറഞ്ഞിട്ടുണ്ട്. നിലവിൽ 2035.50 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.
കൊച്ചിയിൽ സിലിണ്ടറിന്റെ വില 1060 ആയി. നേരത്തെ 1010 ആയിരുന്നു കൊച്ചിയിൽ സിലിണ്ടറിന്റെ വില. രണ്ട് മാസത്തിനിടെ ഇത് മൂന്നാം പ്രാവശ്യമാണ് വില വര്‍ധിപ്പിക്കുന്നത്. 103 രൂപയാണ് രണ്ട് മാസത്തിനിടെ കൂടിയത്. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.