NEWS

ഉയരുകയായി വഞ്ചിപ്പാട്ടിന്റെ ആരവം;  ഓളപ്പരപ്പില്‍ തുഴത്താളം മുറുക്കാന്‍ വീണ്ടും ചുണ്ടന്‍വള്ളപ്പോര്

ആലപ്പുഴ :ഓളപ്പരപ്പില്‍ തുഴത്താളം മുറുക്കി വഞ്ചിപ്പാട്ടിന്റെ ആരവവുമായി അവർ വീണ്ടും എത്തുകയാണ്.കോവിഡിനെ തുടർന്ന് നിശ്ചലമായി പോയ കേരളത്തിന്റെ എക്കാലത്തെയും മികച്ച കായികപ്പോരായ വള്ളംകളിക്ക് വീണ്ടും തുഴ ഉയരുകയാണ്.
കൊവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങളില്‍ തട്ടി ‘മുങ്ങിയ’ വള്ളംകളി കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുകയാണ്. സെപ്തംബര്‍ 4ന് നെഹ്റു ട്രോഫിയോടെ സീസണ് തുടക്കമാകും.നവംബര്‍ 26ന് കൊല്ലം പ്രസിഡന്റ്സ് ട്രോഫിയാണ് അവസാന മത്സരം.
ഒൻപത് ടീമുകളും പന്ത്രണ്ട് മത്സരങ്ങളുമാണ് ഉള്ളത്.ഒൻപത് ടീമുകള്‍ക്കായി 5.86 കോടി ലഭിക്കും.1.31 കോടി രൂപയാണ് ഒന്നാം സമ്മാനം.

ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം മത്സരങ്ങള്‍ – ആറെണ്ണം.കൊല്ലത്തും എറണാകുളത്തും രണ്ട് വീതവും തൃശൂര്‍‌, കോട്ടയം ജില്ലകളില്‍ ഓരോ മത്സരവും നടക്കും.ഇതുകൂടാതെ ചാലിയാറിൽ പ്രദര്‍ശന വള്ളംകളിയും നടക്കും.

ടീമുകള്‍

Signature-ad

• ട്രോപ്പിക്കല്‍ ടൈറ്റന്‍സ് • മൈറ്റി ഓര്‍സ് • കോസ്റ്റ് ഡോമിനേഴ്സ് • റേജിംഗ് റോവേഴ്സ് • ബാക്ക് വാട്ടര്‍ വാരിയേഴ്സ് • തണ്ടര്‍ ഓര്‍സ് • ബാക്ക് വാട്ടര്‍ നൈറ്റ്സ് • ബാക്ക് വാട്ടര്‍ നിന്‍ജ • പ്രൈഡ് ചേസേഴ്സ്

 മത്സരക്രമം

• നെഹ്റു ട്രോഫി – സെപ്തം. 4

• കോട്ടയം താഴത്തങ്ങാടി – സെപ്തം. 17

പുളിങ്കുന്ന് – സെപ്തം. 24

• പിറവം – ഒക്ടോ. 1

• എറണാകുളം മറൈന്‍ ഡ്രൈവ് – ഒക്ടോ. 8

• കോട്ടപ്പുറം – ഒക്ടോ. 15

• കൈനകരി – ഒക്ടോ. 22

• കരുവാറ്റ – ഒക്ടോ. 29

• പാണ്ടനാട് – നവം. 5

• കായംകുളം – നവം. 12

• കല്ലട – നവം. 19

• കൊല്ലം പ്രസിഡന്റസ് ട്രോഫി – നവം. 26

 

 

കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ടീമുകളെ പരിചയപ്പെടുത്തി.ജഴ്സിയും അവതരിപ്പിച്ചു.കേരളത്തിലെ തനത് കായികവിനോദത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങിനിടെ മന്ത്രി അറിയിച്ചു.

Back to top button
error: