അട്ടപ്പാടിയിൽ യുവാവിനെ പത്തോളം പേർ അടങ്ങുന്ന സംഘം അടിച്ചുകൊന്ന സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. അട്ട പ്പാടി ഭൂതിവഴിയിൽ പ്രസാദം വീട്ടിൽ വിപിൻ പ്രസാദ് (24), ഒറ്റപ്പാലം പാത്തംകുളം പുലാക്കൽ വീട്ടിൽ നാഫിഹ് (24), ഒറ്റപ്പാലം വരോട് ചാത്തംകുളംവീട്ടിൽ അഷറഫ് (33), ഒറ്റപ്പാലം വരോട് അത്തിക്കുർശി സുനിൽകുമാർ (24), അഗളി ഭൂതിവഴിയിൽ മാരി എന്ന പ്രവീൺ (23), അഗളി ഭൂതിവഴിയിൽ രാജീവ് (22) എന്നിവരാണ് അറസ്റ്റിലായത്.
പിടികിട്ടാനുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (26) ആണ് കുറുവടി കൊണ്ടുള്ള ക്രൂര മർദനമേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തിനാണു നാടിനെ നടുക്കിയ സംഭവമുണ്ടായത്.
അട്ടപ്പാടി കാവുണ്ടിക്കല്ലിൽ ഇരട്ടക്കുളത്തുള്ള ഫാം ഹൗസിൽവച്ചാണു പ്രതികൾ യുവാവിനെ മർദിച്ചത്. മരിച്ച നന്ദകിഷോറിന്റെ സഹോദരൻ ഋഷിനന്ദൻ അട്ടപ്പാടി ഭൂതിവഴി ambalathileഅട്ടപ്പാടിയിൽ യുവാവിനെ പത്തോളം പേർ അടങ്ങുന്ന സംഘം അടിച്ചുകൊന്ന സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. അട്ടപ്പാടി ഭൂതിവഴിയിൽ പ്രസാദം വീട്ടിൽ വിപിൻ പ്രസാദ് (24), ഒറ്റപ്പാലം പാത്തംകുളം പുലാക്കൽ വീട്ടിൽ നാഫിഹ് (24), ഒറ്റപ്പാലം വരോട് ചാത്തംകുളംവീട്ടിൽ അഷറഫ് (33), ഒറ്റപ്പാലം വരോട് അത്തിക്കുർശി സുനിൽകുമാർ (24), അഗളി ഭൂതിവഴിയിൽ മാരി എന്ന പ്രവീൺ (23), അഗളി ഭൂതിവഴിയിൽ രാജീവ് (22) എന്നിവരാണ് അറസ്റ്റിലായത്.
പിടികിട്ടാനുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (26) ആണ് കുറുവടി കൊണ്ടുള്ള ക്രൂര മർദനമേറ്റ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തിനാണു നാടിനെ നടുക്കിയ സംഭവമുണ്ടായത്.
അട്ടപ്പാടി കാവുണ്ടിക്കല്ലിൽ ഇരട്ടക്കുളത്തുള്ള ഫാം ഹൗസിൽവച്ചാണു പ്രതികൾ യുവാവിനെ മർദിച്ചത്. മരിച്ച നന്ദകിഷോറിന്റെ സഹോദരൻ ഋഷിനന്ദൻ അട്ടപ്പാടി ഭൂതിവഴി അമ്പലത്തിലെ പൂജാരിയാണ്.
ഒന്നാംപ്രതി വിപിൻപ്രസാദിനു കൈതോക്കു വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി നന്ദകിഷോറും സുഹൃത്ത് കണ്ണൂർ സ്വദേശിയായ വിനയനും ചേർന്ന് ഒരു ലക്ഷം രൂപ വാങ്ങിയെടുത്തെങ്കിലും തോക്ക് നൽകുകയുണ്ടായില്ല.
ഈ പണം വാങ്ങുന്നതിനായി ഇരട്ടക്കുളത്തുള്ള ഫാമിംഗ് ഹൗസിൽ ഇവരെ എത്തിച്ചു മർദിക്കുകയാണുണ്ടായതെന്നു പോലീസ് പറഞ്ഞു. മരിച്ച നന്ദകിഷോറിനെ അഗളി സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. ആശുപത്രിയിലെത്തുന്പോൾ യുവാവു മരിച്ച നിലയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിനയനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒന്നാംപ്രതി വിപിൻപ്രസാദിനു കൈതോക്കു വാങ്ങി നൽകാമെന്ന വാഗ്ദാനം നൽകി നന്ദകിഷോറും സുഹൃത്ത് കണ്ണൂർ സ്വദേശിയായ വിനയനും ചേർന്ന് ഒരു ലക്ഷം രൂപ വാങ്ങിയെടുത്തെങ്കിലും തോക്ക് നൽകുകയുണ്ടായില്ല.
ഈ പണം വാങ്ങുന്നതിനായി ഇരട്ടക്കുളത്തുള്ള ഫാമിംഗ് ഹൗസിൽ പ്രതികളെ എത്തിച്ചു മർദിക്കുകയാണുണ്ടായതെന്നു പോലീസ് പറഞ്ഞു. മരിച്ച നന്ദകിഷോറിനെ അഗളി സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. ആശുപത്രിയിലെത്തുന്പോൾ യുവാവു മരിച്ച നിലയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിനയനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.