താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ക്ലര്‍ക്ക് തസ്തികയില്‍ 6035 ഒഴിവുകളാണുള്ളത്.
അപേക്ഷകരായ ഉദ്യോഗാര്‍ത്ഥികളെ പ്രിലിമിനറി പരീക്ഷക്ക് ക്ഷണിക്കും. IBPS കലണ്ടര്‍ 2022 അനുസരിച്ച്, പ്രിലിംസ് പരീക്ഷ ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 3, സെപ്റ്റംബര്‍ 4, 2022 തീയതികളില്‍ നടക്കും. 2022 ഒക്ടോബര്‍ 8-ന്, പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി IBPS ക്ലര്‍ക്ക് മെയിന്‍ പരീക്ഷ നടത്തും. ജൂണ്‍ 30നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ജൂലൈ 1 മുതല്‍ അപേക്ഷിച്ചു തുടങ്ങാം. ജൂലൈ 21 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
അപേക്ഷിക്കേണ്ടതെങ്ങനെ?
IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദര്‍ശിക്കുക
CRP Clerk-XII ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുതിയ പേജില്‍, CRP RRBs-XI-ന് കീഴില്‍ ക്ലാര്‍ക്ക് റിക്രൂട്ട്‌മെന്റിനായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ക്ലിക്കുചെയ്യുക.
അപേക്ഷാ ഫോമിലെ ആവശ്യമായ വിവരങ്ങളിലെ ‘ന്യൂ രജിസ്ട്രേഷന്‍’ കീയില്‍ ക്ലിക്ക് ചെയ്യുക
ഫോട്ടോഗ്രാഫുകള്‍, ഒപ്പ്, ഇടത് വിരലടയാളം തുടങ്ങിയ രേഖകള്‍ അപ്‌ലോഡ് ചെയ്യുക
അപേക്ഷ ഫീസടക്കുക
വിശദാംശങ്ങള്‍ പരിശോധിക്കുക
അപേക്ഷ സമര്‍പ്പിക്കുക.