NEWS

ഡി-റിസര്‍വ്​ഡ്​ കോച്ചുകള്‍ റെയില്‍വെ പുനഃസ്ഥാപിച്ചു;ഈ ട്രെയിനുകളിൽ സൗകര്യം ലഭിക്കും

പാലക്കാട്: കോവിഡിന് ശേഷം ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാക്കുന്നതിന്‍റെ ഭാഗമായി പകല്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാവുന്ന ഡി-റിസര്‍വ്​ഡ്​ കോച്ചുകള്‍ റെയില്‍വെ പുനഃസ്ഥാപിച്ചു.
ഈ സൗകര്യം ലഭ്യമാകുന്ന ട്രെയിനുകൾ
തത്സമയം വാങ്ങുന്ന സ്ലീപര്‍ ക്ലാസ്​ ടിക്കറ്റോ സീസണ്‍ ടിക്കറ്റോ ഉപയോഗിച്ച്‌ ഈ കോച്ചുകളില്‍ പകൽ യാത്ര ചെയ്യാം.
16382 കന്യാകുമാരി-പൂന എക്സ്പ്രസില്‍ കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 6.
22640 ആലപ്പുഴ – ചെന്നൈ എക്സ്പ്രസില്‍ ആലപ്പുഴ മുതല്‍ പാലക്കാട് വരെ എസ് 7.
 22639 ചെന്നൈ – ആലപ്പുഴ എക്സ്പ്രസില്‍ തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ എസ് 12.
16525 കന്യാകുമാരി – ബംഗളുരു എക്സ്പ്രസില്‍ കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 7.
 17229 തിരുവനന്തപുരം – സെക്കന്തരാബാദ് എക്സ്പ്രസില്‍ തിരുവനന്തപുരം മുതല്‍ കോയമ്ബത്തൂര്‍ വരെ എസ് 11, എസ് 12.

Back to top button
error: