1.ബീഫ് – ഒരു കിലോ
2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – നാലു ചെറിയ സ്പൂൺ
മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ
കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
പെരുംജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ
3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
സവാള – കാൽ കപ്പ്
വെളിച്ചെണ്ണ – അരക്കപ്പ്
ഉപ്പ് – പാകത്തിന്
വെള്ളം – പാകത്തിന്
4വെളിച്ചെണ്ണ – അരക്കപ്പ്
5.പെരുംജീരകം – അര ചെറിയ സ്പൂൺ
6.സവാള– രണ്ട്, ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ സ്പൂൺ, ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി – ഒരു ചെറിയ സ്പൂൺ, ചെറുതായി അരിഞ്ഞത്
പച്ചമുളക് – ഒരു ചെറിയ സ്പൂൺ, ചെറുതായി അരിഞ്ഞത്
7.തക്കാളി – രണ്ട്, ചെറുതായി അരിഞ്ഞത്
8.തേങ്ങപ്പാൽ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ബീഫ് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു കഴുകി വയ്ക്കണം.
∙ഇതിലേക്ക് രണ്ടാമത്തെ ചേരുവകൾ പകുതി വീതം ചേർത്തു നന്നായി തിരുമി യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙ശേഷം മൂന്നാമത്തെ ചേരുവയും ചേർത്ത് കുക്കറിൽ വേവിക്കണം.
∙ഒരു പാൻ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക.
∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙നന്നായി വഴന്നു വരുമ്പോൾ ബാക്കി മസാലപ്പൊടികൾ ചേർത്തു വഴറ്റണം. പച്ചമണം മാറുമ്പോൾ തക്കാളി ചേർക്കണം.
∙വേവിച്ചു വച്ചിരിക്കുന്ന ബീഫും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.
∙തേങ്ങാപ്പാൽ ഒഴിച്ചു വാങ്ങി ചൂടോടെ വിളമ്പാം.