NEWSWorld

സൗദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ച; ബലിപെരുന്നാൾ ജൂലൈ 9 ശനിയാഴ്ച

  മക്ക: സൗദിയുടെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായി. മാസപ്പിറവി കണ്ടതോടെ ഇന്ന് ദുൽഹജ് ഒന്നായിരിക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. ഇതോടെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി. ഹജ്ജിന്റെ പുണ്യ കർമ്മങ്ങളിലൊന്നായ അറഫാ ദിനം (ദുൽഹിജ്ജ ഒൻപത്) ജൂലൈ 8 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ശനിയാഴ്ചയുമായിരിക്കും.
ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും തമ്പുകളുടെ നഗരിയായ മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ ഹിജ്ജ 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക

ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈറിൽ ബുധനാഴ്ച സന്ധ്യക്ക് ദുൽഹിജ്ജ മാസപ്പിറവി ദര്‍ശിക്കുന്നതിനായി ഈ വർഷം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മുഖ്യ ജ്യോതിശാസ്ത്രജ്ഞൻ അബ്ദുല്ല ഖുദൈരിയുടെ നേതൃത്വത്തിലായിരുന്നു ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണം നടന്നത്.

Back to top button
error: