മകൾക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ നിയമസഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. മകളെ പറ്റി പറഞ്ഞാല്‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. മകളെ കുറിച്ചു പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
മകളുടെ മെന്റർ ആയി പ്രൈസ് വാട്ടർ കൂപ്പർ ഉദ്യോഗസ്ഥൻ ഉണ്ടായിട്ടില്ല. മകൾ അങ്ങനെ പറഞ്ഞിട്ടില്ല. വീട്ടിൽ കഴിയുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്കാരം?. ആരെയും എന്തു പറയാമെന്നാണോ? അതങ്ങ് മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു.
തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വേണ്ടി ചിലര്‍ ശ്രമിച്ചിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ വിചാരം എങ്ങനേയും തട്ടികളയാമെന്നാണ്. അതിന് വേറെ ആളെ നോക്കുന്നതാണ് നല്ലത്. എന്താണ് നിങ്ങള്‍ വിചാരിച്ചത്. മകളെ പറ്റി പറഞ്ഞാല്‍ വല്ലാതെ കിടുങ്ങി പോകുമെന്നാണോ. പച്ച കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരാളെ മകളുടെ മെന്ററായിട്ട് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല.
സത്യവിരുദ്ധമായ കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്. എന്തും പറയാമെന്നാണോ. അതൊക്കെ മനസിൽവച്ചാല്‍ മതി. ആളുകളെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും പറയുന്ന സ്ഥിതി എടുക്കരുത്. അസംബന്ധങ്ങള്‍ വിളിച്ച് പറയാനാണോ സഭാ വേദി ഉപയോഗിക്കേണ്ടത്.
രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. തങ്ങളുടെ ഭാഗത്തുള്ള തെറ്റുകളുണ്ടെങ്കില്‍ അത് പറയണം. വെറുതെ വീട്ടിലിരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന നിലയുണ്ടാക്കരുത്. അതാണോ സംസ്കാരം. മറ്റുകൂടുതല്‍ കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.