KeralaNEWS

അബുദാബിയിൽ നിന്നും അവധിക്കു വന്ന യുവാവ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടത്തിൽ മരിച്ചു

കുന്നംകുളം: ഓരോ ദിവസവും എത്രയധികം സ്വപ്നങ്ങളാണ് നടുറോഡിൽ പൊലിഞ്ഞു പോകുന്നത്. പ്രതിദിനം നമ്മുടെ നിരത്തുകളിൽ പിടഞ്ഞു തീരുന്ന ജീവനുകളിൽ മഹാഭൂരിപക്ഷവും ജീവിതത്തിലേക്ക് പഥമൂന്നിയിട്ടില്ലാത്ത യുവാക്കളായിരിക്കും.

ഇന്നലെ വൈകിട്ട് തൃശൂർ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പൊലിഞ്ഞു പോയത് 26 വയസുകാരനായ ഒരു യുവാവാണ്. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫിയാണ് അപകടത്തിൽ മരിച്ചത്. അബുദാബിയിൽ നിന്നും അവധിക്കു നാട്ടിലെത്തിയതായിരുന്നു യുവാവ്. വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപമായിരുന്നു അപകടം.

Signature-ad

അമിത വേഗതയിൽ വന്ന പൊന്നാനി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാര്യമായി കൂട്ടിയിടിക്കുകയായിരുന്നു. കുന്നംകുളത്തു നിന്നും കോഴിക്കോട്ടേയ്ക്കു പോകുകയായിരുന്നു കാർ.

പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണു ആളെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മേഖലയില്‍ ഭാഗികമായി വാഹനഗതാഗതം തടസ്സപ്പെട്ടു.

Back to top button
error: