സിബിഐയ്ക്കെതിരെ കോൺഗ്രസ് ,രാജ്യത്ത് റെയ്ഡ് രാജ് എന്ന് വിമർശനം
കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വസതിയും ഓഫീസുകളും റെയ്ഡ് ചെയ്തതിനു പിന്നാലെ സിബിഐയെയും കേന്ദ്രസർക്കാരിനെയും രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് രംഗത്ത് .രാജ്യത്ത് റെയ്ഡ് രാജ് ആണ് നടക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു .
കർണാടകയിലും മഹാരാഷ്ട്രയിലും ഡെൽഹിയിലുമായി 14 കേന്ദ്രങ്ങളിൽ ആണ് സിബിഐ റെയ്ഡ് .60 സിബിഐ ഉദ്യോഗസ്ഥർ ആണ് റെയ്ഡിൽ പങ്കെടുക്കുന്നത് .ബെംഗളൂരു ,രാംനഗർ ,കനകപുര ,ഡൽഹി ,മുംബൈ എന്നിവിടങ്ങളിൽ ആണ് റെയ്ഡ് .
“ബിജെപിയുടെ സ്ഥിരം തെരഞ്ഞെടുപ്പ് ആയുധമാണ് സിബിഐ .ഉപതെരഞ്ഞെടുപ്പ് തോൽക്കുമെന്ന് ബിജെപി ഭയക്കുന്നു .വിദ്വേഷ രാഷ്ട്രീയത്തെയും സിബിഐ ആക്രമണത്തെയും ഞങ്ങൾ അപലപിക്കുന്നു .”കർണാടക കോൺഗ്രസ്സ് ട്വിറ്ററിൽ അപലപിച്ചു .
മോദിയുടെയും യേദ്യൂരപ്പയുടെയും കയ്യിലെ കളിപ്പാവയാണ് സിബിഐ എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു .റെയ്ഡ് തങ്ങളെ ഭയപ്പെടുത്തില്ലെന്നും രൺദീപ് സുർജേവാല ട്വിറ്ററിൽ പറഞ്ഞു .
മോദിയുടെയും യെദ്യൂരപ്പയുടെയും ദുർഭരണം തുറന്നു കാണിക്കുന്ന കോൺഗ്രസിനെ ഇത്തരം കാര്യങ്ങൾ ശക്തിപ്പെടുത്തുകയെ ഉള്ളൂ എന്നും സുർജേവാല അവകാശപ്പെട്ടു .
The insidious game of intimidation & machinations of Modi-Yeddyurappa duo being executed by a puppet CBI by raiding @DKShivakumar won’t deter us.
CBI should be unearthing the layers of corruption in Yeddyurappa Govt.
But, ‘Raid Raj’ is their only ‘Machiavellian Move’ !
1/2— Randeep Singh Surjewala (@rssurjewala) October 5, 2020
ബിജെപി പ്രതികാര രാഷ്ട്രീയമാണ് നടത്തുന്നതെന്ന് കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും ട്വിറ്ററിൽ കുറിച്ചു .പൊതു ശ്രദ്ധയെ തിരിച്ചു വിടാനാണ് ബിജെപിയുടെ നീക്കം .ഉപതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് തയ്യാറെടുപ്പിനെ അട്ടിമറിയ്ക്കാൻ ആണ് ഇപ്പോഴത്തെ റെയ്ഡ് എന്നും അദ്ധേഹം ആരോപിച്ചു .തങ്ങൾ തലകുനിക്കില്ലെന്നു കോൺഗ്രസ് കർണാടക വർക്കിങ് പ്രസിഡണ്ട് സലിം അഹമ്മദും പറഞ്ഞു .