KeralaNEWS

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്‌റ്റേജ് ഷോയുമായി ‘അമ്മ’; താരസംഘടനയുടെ അംഗത്വ ഫീസും ഇരട്ടിപ്പിച്ചു

കൊച്ചി: അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താൻ അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും ‘അമ്മ’ ഭാരവാഹികൾ വ്യക്തമാക്കി.

 

Signature-ad

ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു.

 

Back to top button
error: