ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ബാക്ക് ടു സ്കൂള്‍ ഓഫറുമായി ആപ്പിള്‍; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സുവര്‍ണാവസരം
മുംബൈ: ഇന്ത്യയിലെ വാര്‍ഷിക ബാക്ക് ടു സ്കൂള്‍ വില്‍പ്പനയില്‍ സജീവമായി ആപ്പിള്‍. ഓണ്‍ലന്‍ ആപ്പിള്‍ സ്റ്റോറില്‍ തത്സമയമായാണ് വില്‍പ്പന. ഐപാഡ്, മാക് എന്നീ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്.
ഈ സമയത്തെ വില്‍പ്പനയ്ക്കൊപ്പം ഒരു ജോഡി എയര്‍പോഡുകളും ആപ്പിള്‍ മ്യൂസിക്കിന്റെ ആറു മാസത്തെ സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭിക്കും. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ കെയര്‍ പ്ലസിലൂടെ 20 ശതമാനം കിഴിവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ആപ്പിള്‍ ബാക്ക് ടു സ്കൂള്‍ സെപ്റ്റംബര്‍ 22 വരെ നീണ്ടുനില്‍ക്കും.
ഇതിലൂടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് എയര്‍പോഡ്സ് ജനറേഷന് 2-നെ എയര്‍പോഡ്സ് ജനറേഷന് 3-ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. 6,400യാണ് നിരക്ക്, എയര്‍പോഡ്സ് പ്രോ 12,200 രൂപയ്ക്ക് . ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ യൂണിഡേ്സ് ഡിസ്കൗണ്ട് പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കള്‍ക്ക് ഒരു ഐപാഡും ഒരു മാക്കും വാങ്ങാന്‍ കഴിയും.
2022 മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത ഐപാഡ് എയര്‍ (2022) ഇപ്പോള്‍ പ്രാരംഭ വിലയായ 50,780 രൂപയ്ക്ക് ലഭ്യമാണ്. 2360ഃ1640 പിക്സല്‍ റെസല്യൂഷനോട് കൂടിയ 10.9 ഇഞ്ച് എല്‍ഇഡി ബാക്ക്ലിറ്റ് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് ഇതിനുള്ളത്. 8 ജിബി റാമിനൊപ്പം എം1 ചിപ്പ് ഉപയോഗിച്ചാണ് ടാബ്ലെറ്റിന്റെ പ്രവര്‍ത്തനം. 60എഫ്.പി.എസില്‍ 4കെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിവുള്ള 12 മെഗാപിക്സല്‍ വീതിയുള്ള പിന് ക്യാമറയാണ് ഇതിന്റെ സവിശേഷത. 12 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ഫ്രണ്ട് ക്യാമറയും ഉണ്ട്. കൂടാതെ, ഇതിന്റെ ബാറ്ററി വൈഫൈ വഴി 10 മണിക്കൂര്‍ വരെ പ്ലേ ടൈം നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.
മാക്ബുക്ക് എയര്‍ ലാപ്ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവാണെങ്കില്‍ ഇതാണ് സുവര്‍ണാവസരം. മാക്ബുക്ക് എയര്‍ എം1, പുതിയ മാക്ബുക്ക് എയര്‍ എം2, എന്നിവ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിനുണ്ട്. ഈ ലാപ്ടോപ്പുകള് ജൂലൈ മുതല്‍ പ്രാരംഭ വിലകളായ 89,900 രൂപ- 1,09,900 രൂപ വരെയുള്ള നിരക്കില്‍ ലഭ്യമാകും. . മാക്ബുക്ക് എയര്‍ എം1 ന് 13.3 ഇഞ്ച് റെറ്റിന ഡിസ്പ്ലേയുണ്ട്. . മാക്ബുക്ക് എയര്‍ എം2 ന് 13.6 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണുള്ളത്.