ബംഗളൂരു: ബാബരി കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ സഹോദരനെ കര്‍ണാടക ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
ന്യൂനപക്ഷ മോര്‍ച്ച ദക്ഷിണ കന്നഡ ജില്ലയുടെ വൈസ് പ്രസിഡന്റായാണ് ജഡ്ജി അബ്ദുൽ നസീറിന്റെ സഹോദരൻ മുഹമ്മദ് ഫാറൂഖിനെ നിയമിച്ചത്.ബിജെപി അധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീലാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ഏകകണ്ഠമായ വിധിയെന്ന് വിശേഷിപ്പിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് വിധി പ്രസ്താവം നടത്തിയത്.ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു സുപ്രിംകോടതി വിധി.
ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ പിന്നീട്
രാജ്യസഭാ അംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരുന്നു.മോദി സര്‍ക്കാര്‍ വന്ന ശേഷം നാമനിര്‍ദേശം ചെയ്യപ്പെടുന്ന പന്ത്രാണ്ടാമത്തെ രാജ്യസഭാ അംഗമായിരുന്നു ഗൊഗോയ്.