NEWS

ഗ്യാസ് ട്രബിളിന് പരിഹാരം വീട്ടിൽ തന്നെ

തു പ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ്‌ ഗ്യാസ്‌ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്‌ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്‌. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്‌ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്‌ക്കാനാവും.
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 
1). നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര്‍ രസവുമായി ചേര്‍ന്നാണു നടക്കുന്നത്‌. നന്നായി ചവയ്‌ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര്‍ ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന്‌ ഭക്ഷണം കഴിക്കുക എന്നത്‌ ഏറെ പ്രധാനമാണ്‌.
2) ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്‌. കഴിക്കുന്നതിനു മുമ്പു വെള്ളം കുടിക്കുക. കഴിച്ചതിനു ശേഷം കുറച്ചു വെള്ളം കുടിക്കുക. അരമണിക്കൂറിനു ശേഷം ധാരാളം വെള്ളം കുടിക്കുക. കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ ദഹനരസം നേര്‍ത്തു പോവുകയും ദഹനക്കേട്‌ ഉണ്ടാവുകയും ചെയ്യും
3) വയര്‍ നിറയെ ഭക്ഷണം കഴിക്കരുത്‌. ചെറിയ അളവില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട്‌ കഴിക്കുക
.4). എരിവ്‌, പുളി, അമിത ചൂട്‌, കട്ടിയാഹാരങ്ങള്‍, ഇറച്ചി, കൊഴുപ്പടങ്ങിയ ഭക്ഷണം, പാല്‍, പാലുല്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുന്നതു പ്രശ്‌നങ്ങളുടെ തീവ്രത കുറയ്‌ക്കാന്‍ സഹായിക്കും.
5). അമിതഗ്യാസുണ്ടാവുന്നതു നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നു തന്നെയാണ്‌. ഭക്ഷണം ശരിയായി ചവച്ചു കഴിക്കാതിരുന്നാലും വായ്‌ തുറന്നുവച്ചു ഭക്ഷണം കഴിച്ചാലും സ്‌ട്രോ ഉപയോഗിച്ചു പാനീയങ്ങള്‍ പ്രത്യേകിച്ച്‌ ഗ്യാസുള്ള പാനീയങ്ങള്‍ കുടിച്ചാലും ഗ്യാസ്‌ട്രബിള്‍ ഉണ്ടാവും.
6). കടല, പയര്‍, പരിപ്പുവര്‍ഗങ്ങള്‍, ഇറച്ചി, പാലുത്‌പന്നങ്ങള്‍, പുളിയുള്ള പഴവര്‍ഗങ്ങള്‍, അച്ചാറുകള്‍ എന്നിവ ഗ്യാസ്‌ട്രബിള്‍ കൂട്ടുന്ന ഭക്ഷണസാധനങ്ങളാണ്‌.
7) ഉണര്‍ന്നെണീറ്റാലുടന്‍ 2 ഗ്ലാസ്‌ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതു വളരെ നല്ലതാണ്‌. കാരണം രാത്രി മുഴുവന്‍ ഭക്ഷണം ദഹിച്ചുകഴിഞ്ഞ്‌ ആമാശയത്തില്‍ ദഹനരസം തങ്ങിനില്‌ക്കുന്നതിനെ നേര്‍പ്പിക്കാന്‍ ഈ വെള്ളം സഹായിക്കുന്നു. കൂടാതെ വയറു വിശന്നിരിക്കാന്‍ അനുവദിക്കാതെ ഇടയ്‌ക്കിടയ്‌ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുന്നതു നന്നായിരിക്കും. (വൃക്കരോഗികള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ്‌ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം).
8) ഭക്ഷണം കഴിച്ച്‌ ഉടന്‍ കിടക്കരുത്‌. കുനിഞ്ഞുനിന്നു ജോലി ചെയ്യരുത്‌. പകരം അര മണിക്കൂര്‍ നടക്കണ
9) ഉറങ്ങുമ്പോള്‍ തല നന്നായി പൊക്കിവച്ചു കിടക്കണം. ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങുന്നതാണുത്തമം.
10. പുളിയുള്ള പഴവര്‍ഗങ്ങളായ പൈനാപ്പിള്‍, ഓറഞ്ച്‌, മാമ്പഴം, മുന്തിരിപ്പഴം, പ്ലംസ്‌ എന്നിവ ഒഴിവാക്കുക
ഔഷധങ്ങൾ
 
ന്ധര്‍വഹസ്‌താദി കഷായം, സുകുമാരംകഷായം, ഹിംഗുവചാദിചൂര്‍ണം, ധാന്വന്തരം ഗുളിക, വില്വാദിലേഹ്യം, ദശമൂലഹരിതകിലേഹ്യം തുടങ്ങിയ ഔഷധങ്ങള്‍ വിദഗ്‌ധ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത്‌ ഗ്യാസ്‌ട്രബിളിന്‌ ഫലപ്രദമാണ്‌.എന്നാൽ പഥ്യം കൃത്യമായി പാലിക്കണം.
വീട്ടിൽ ചെയ്യാവുന്നത്
 വെളുത്തുള്ളി ചതച്ചിട്ട ചൂടുപാല്‍ കുടിക്കുന്നത്‌ ഗ്യാസിട്രമ്പിളിന്റെ അസ്വസ്‌ഥതകള്‍ കുറയ്‌ക്കും. ദഹനത്തെ സഹായിക്കുന്ന യോഗാസനങ്ങളും വ്യായാമങ്ങളും ശീലിക്കുക. ഒരേ സ്‌ഥലത്ത്‌ തുടര്‍ച്ചയായി ഇരിക്കുന്നത്‌ കുടലുകളുടെയും ആമാശയത്തിന്റെയും ചലനത്തെ ദോഷകരമായി ബാധിക്കും. ഇത്‌ ദഹനം തകരാറിലാക്കാം. അതിനാല്‍ ഓഫീസിലും മറ്റും തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്‌ക്കിടെ എഴുന്നേറ്റ്‌് നടക്കുക.ഗ്യാസ്‌ ട്രബിളിള്‍ അകറ്റാന്‍ അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക.ജാതിക്ക അരച്ച്‌ തേന്‍ചേര്‍ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച്‌ മോരില്‍ കഴിക്കുക. മുരിങ്ങയില തോരന്‍വച്ച്‌ ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച്‌ ഇഞ്ചിനീരില്‍ കഴിക്കുക.ചുക്ക്‌, ഗ്രാമ്പു, ജീരകം, ഏലയ്‌ക്കാ ഇവ സമം പൊടിച്ച്‌ മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച്‌ തേന്‍ചേര്‍ത്ത്‌ ആഹാരത്തിനു മുമ്പു കഴിക്കുക. ഒരുകഷണം ഇഞ്ചി ഏലയ്‌്ക്കാ വെളുത്തുള്ളി ഇവ ചേര്‍ത്ത്‌ മൂന്നുനേരം കഴിക്കുക.

Back to top button
error: