NEWS

മകളെ രക്ഷിക്കാതെ കരീനയ്‌ക്കൊപ്പം സെയ്ഫ് പറന്നു

സുഷാന്ത് സിംഗ് രജപുത്തിന്റെ മരണം സിനിമാ മേഖലയെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഒരറ്റത്ത് നിന്നും ആരംഭിച്ച കുരുക്കിന്റെ ഇങ്ങേയറ്റത്തിപ്പോള്‍ വന്ന് നില്‍ക്കുന്നത് ദീപിക പദുക്കോണ്‍, രാകുല്‍ പ്രീത് സിംഗ്, സാറാ അലിഖാന്‍ തുടങ്ങിയ നടിമാരിലാണ്. സുഷാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റിലായത് സുഷാന്തിന്റെ കാമുകിയായ റിയ ചക്രബര്‍ത്തിയാണ്. ഇതോടെയാണ് പിന്നാലെ ബോളിവുഡ്ഡിലെ താരസുന്ദരിമാരുടെയടക്കം ഉറക്കം നഷ്ടപ്പെട്ടു തുടങ്ങിയത്. പലരേയും അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നു വാര്‍ത്തകള്‍ പരന്നിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ കേള്‍ക്കുന്ന കഥ സാറാ അലിഖാനെ രക്ഷിക്കണമെന്ന അമ്മയുടെ ആവശ്യം തള്ളി കരീനാ കപൂറിനൊപ്പം ഡല്‍ഹിക്ക് പറന്ന സെയ്്ഫ് അലിഖാന്റെ കഥയാണ്.

സെയ്ഫ് അലിഖാന്‍ അമൃത സിങ് ദമ്പതികളുടെ മകളാണ് സാറാ അലിഖാന്‍. മകളെ സഹായിക്കണമെന്ന ആവശ്യവുമായി അമൃത സെയ്ഫ് അലിഖാനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ താരം മകളുടെ കാര്യത്തിന് വേണ്ട പരിഗണ കൊടുക്കാതെ രണ്ടാം ഭാര്യയായ കരീന കപൂറിനും കുഞ്ഞിനും ഒപ്പം ഡല്‍ഹിയിലേക്ക് പോയിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ലാല്‍ സിങ് ചദ്ദ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് കരീന ഡല്‍ഹിയിലേക്ക് പോയതെന്ന് പറയുന്നുവെങ്കിലും മകളുമായുള്ള പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് സെയ്ഫ് അലിഖാന് ഡല്‍ഹി യാത്രയെന്നും ആക്ഷേപമുണ്ട്.

Back to top button
error: