NEWS

കെട്ടിടം പൊളിക്കലുകള്‍ നിയമാനുസൃതമാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: പ്രവാചക പരാമര്‍ശത്തെ തുടര്‍ന്നു നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ കെട്ടിടം പൊളിക്കലുകള്‍ നിയമാനുസൃതമാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
കലാപകാരികള്‍ക്കെതിരെ പ്രത്യേക നിയമപ്രകാരമാണ് നടപടിയെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് യു.പിയില്‍ നടന്ന പൊളിച്ചു മാറ്റലുകള്‍ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.
അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയാണ് പൊളിക്കല്‍ നടപടി ഉണ്ടായത്.പൊളിക്കലുകളെ കലാപവുമായി തെറ്റായി ബന്ധിപ്പിക്കുകയാണെന്നും യു.പി സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു.
ഇസ്ലാമിക സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദ് സമര്‍പ്പിച്ച ഹർജിയില്‍ മറുപടി ആവശ്യപ്പെട്ട് ജൂണ്‍ 16നാണ് സുപ്രീം കോടതി യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ചത്.പൊളിക്കലുകള്‍ നിയമാനുസൃതമായിരിക്കണമെന്നും പ്രതികാര നടപടിയുണ്ടാകാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

Back to top button
error: