ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിയുന്നു.ഇന്ത്യ ഉൾപ്പടെ ഏഷ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങാൻ തുടങ്ങിയതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞത്.
110 ഡോളർ ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ 98 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്.നേരത്തേ ബാരലിന് 123 ഡോളറായിരുന്നു വില.
ഏഷ്യന്‍ രാജ്യങ്ങള്‍ ഒപെക് രാജ്യങ്ങളെ ഒഴിവാക്കി റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ തുടങ്ങിയതോടെയാണ് വിലയിടിവുണ്ടായത്.അതേസമയം ഇന്ത്യയിൽ ഇന്ധനവിലയില്‍ മാറ്റമുണ്ടാകാതെ തുടരുകയാണ്.കഴിഞ്ഞദിവസം ഡീസൽ വിലയിൽ നേരിയ തോതിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്തു.