വിഴിഞ്ഞം ഭാഗത്ത് മത്സരപ്പാച്ചിലിനിടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു ചെറുപ്പക്കാർ ദാരുണമായി മൃതിയടഞ്ഞത് ഏവരെയും വിഷമത്തിലാഴ്ത്തിയ വാർത്തയാണ്.
വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങൾക്കുള്ളതാണ്.അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്പോൾ നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളാണ്.എന്തിനാണീ മത്സരം..? ഫോട്ടോയും വിഡിയോയുമെടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവർക്കും, കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവർക്കുമല് ല നഷ്ടം, അത് മാതാപിതാക്കൾക്ക് മാത്രമാണ്.
മക്കളുടെ നിർബന്ധത്താൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള പെർഫോർമൻസ് ബൈക്കുകൾ വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കൾ അറിയുക, സ്വയം നിയന്ത്രിക്കാൻ തക്കവണ്ണം മാനസിക പക്വത ഇല്ലാത്തവർ ഇത്തരം ബൈക്കുകളിൽ ആവേശപൂർവ്വം കാട്ടുന്ന അഭ്യാസങ്ങൾ മൂലം വരുത്തിവയ്ക്കുന്ന നഷ്ടം അവർക്കും കുടുബത്തിനും മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപഭോക്താക്കൾക്കും അവരുടെ കുടുംബങ്ങൾക്കും കൂടിയാണ്.
റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
നിരത്തിലെ മര്യാദകൾ പാലിക്കാം.
അപകടങ്ങൾ ഒഴിവാക്കാം.