NEWS

ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 115-ാം സ്ഥാനത്ത്

ന്യൂഡൽഹി : മെയ് മാസത്തിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 115-ാം സ്ഥാനത്ത്.
ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യാന്തര കണക്കെടുത്താല്‍ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ലെന്ന് ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്‌ലയുടെ റിപ്പോര്‍ട്ടിലാണ് പറയുന്നത്.അതേസമയം വികസനത്തില്‍ ഏറെ പിന്നിലുള്ള പാകിസ്താന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത്തിന്റെ പട്ടികയില്‍ 113-ാം സ്ഥാനത്താണ്.
ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ എന്നതാണ് വസ്തുത. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്‌വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്. മറ്റു ടെലികോം കമ്ബനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്.ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 10-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 16-ാം സ്ഥാനത്തായിരുന്നു.

Back to top button
error: