NEWS

നായയുടെ കടിയേറ്റിട്ടും ചികിത്സ തേടാതിരുന്ന വീട്ടമ്മ പേയിളകി മരിച്ചു

ഇടുക്കി: നായയുടെ കടിയേറ്റിട്ടും ചികിത്സ തേടാതിരുന്ന ഇടുക്കി മുരിക്കാശേരി സ്വദേശിനി പേവിഷബാധയേറ്റ് മരിച്ചു.തേക്കിന്‍തണ്ട് സ്വദേശി ഓമന (65) ആണ് മരിച്ചത്.രണ്ട് മാസം മുൻപാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്.
രണ്ട് ദിവസം മുൻപ് പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങളോടെ സ്ഥിതി ഗുരുതരമായതോടെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം.

Back to top button
error: