IndiaNEWS

വായ്പ തിരിച്ചെടുക്കാന്‍ ഭീക്ഷണിയും വിരട്ടലും വേണ്ട: ആര്‍ബിഐ ഗവര്‍ണര്‍

ദില്ലി: വായ്പ തുക തിരികെ ലഭിക്കാൻ ഇടപാടുകാരോട് അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കടുത്ത രീതികൾ സ്വീകരിക്കരുത് എന്ന്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. ഇങ്ങനെ കടുത്ത മാർഗങ്ങൾ സ്വീകരിക്കുന്ന ലോൺ റിക്കവറി ഏജന്റുമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി.

ആർബിഐ നിയന്ത്രിത സ്ഥാപനങ്ങളുടെ കാര്യത്തിൽ നേരിട്ട് ശ്രദ്ധയുണ്ടാകുമെന്നും. ആർബിഐയുടെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്  പരാതികൾ ലഭിച്ചാൽ നിയമ നിർവ്വഹണ സംവിദാനത്തിലൂടെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

Signature-ad

ഇത്തരം പ്രവർത്തനങ്ങളെക്കുറിച്ച് ബാങ്കുകൾക്ക് ബോധവൽക്കരണം നൽകിയിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ബാങ്കിൽ നിന്നും തന്നെ ഉണ്ടാകും. ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ഞങ്ങൾ എല്ലാ വായ്പക്കാരോടും ബാങ്കുകളോടും ആവശ്യപ്പെടുകയാണെന്നും ആർബിഐ ഗവർണർ പറഞ്ഞു.

Back to top button
error: