അനൂപ് താങ്കളിത് ഒഴിവാക്കിയിരുന്നെങ്കിൽ ,സങ്കടത്തിൽ കുതിർന്ന് കുറിപ്പ്
ഡോക്ടർ അനൂപിന്റെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും കൂട്ടുകാരും .ആ വേദന പങ്കുവയ്ക്കുകയാണ് ഡോ .മനോജ് വെള്ളനാട്
ഡോ .മനോജ് വെള്ളനാട് ഫേസ്ബുക് കുറിപ്പ് –
ആദരാഞ്ജലി ഡോ. അനൂപ്.
താങ്കളൊരു നല്ല മനുഷ്യനാണ്. പക്ഷെ ഒരു മണ്ടത്തരം കാട്ടി. ഒരു ഡോക്ടറും ചികിത്സയ്ക്കിടയിൽ തൻ്റെ രോഗിയ്ക്ക് ഏതെങ്കിലും വിധം അപകടം വരണമെന്ന് വിചാരിക്കില്ലെന്ന് ചിന്തിക്കാൻ മാത്രം നന്മയോ സാമാന്യബുദ്ധിയോ നമ്മുടെ സമൂഹത്തിനില്ല. അത് താങ്കളോർത്തില്ല.
ഈ സംഭവത്തിൻ്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ഇന്നിവിടെയൊരു ഉപന്യാസം രചിച്ചു വച്ചാലും നാളെ മറ്റൊരു ഡോക്ടറുടെ അവസ്ഥ ഇതുതന്നെ.. ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയക്കാരും കാര്യമെന്തെന്നറിയില്ലെങ്കിലും, ഒരിരയെ കിട്ടിയ സന്തോഷത്തോടെ അയാളെ വേട്ടയാടും. നഷ്ടപ്പെട്ടവർക്കും നഷ്ടപ്പെടാനുള്ളവർക്കും മാത്രം അതിൽ വിഷമം തോന്നും. അതുകൊണ്ട്, അധികം എഴുതാൻ വയ്യാ..
കുഞ്ഞിൻ്റെ മരണം നിർഭാഗ്യകരമാണ്. പക്ഷെ കേട്ടിടത്തോളം, അതൊഴിവാക്കാൻ പറ്റുമായിരുന്നില്ല (ജന്മനാൽ ഹൃദയത്തകരാറുള്ള കുഞ്ഞിന് Ventricular fibrillation ഉണ്ടായ അവസ്ഥ) എന്നാണ് എൻ്റെ ഊഹം.
പക്ഷെ, താങ്കളിത് ഒഴിവാക്കിയിരുന്നെങ്കിൽ എന്ന് വ്യഥാ ആഗ്രഹിച്ചു പോകുന്നു. അത്രയ്ക്കും സങ്കടം തോന്നുന്നു.
ഡോ. അനൂപ്, താങ്കളൊരു നല്ല മാതൃകയേ അല്ല.
ഒരിക്കൽ കൂടി ആദരാഞ്ജലി 💐💐💐
മനോജ് വെള്ളനാട്
https://www.facebook.com/drmanoj.vellanad/posts/3817514604945018