ലോട്ടറിവിൽപ്പനയിൽ ഖജനാവിന് ബമ്പർ നേട്ടം; ആറുവർഷംകൊണ്ട് നികുതിയടക്കം ലഭിച്ചത് 56,236.58 കോടി രൂപ
ലോട്ടറിവിൽപ്പനയിലൂടെ ആറുവർഷം കൊണ്ട് സർക്കാരിന് കിട്ടിയത് 56,236.58 കോടി രൂപയാണ്.2016-’17 മുതൽ 2021-’22 വരെയുള്ള വരുമാനമാണിത്.ഇതിൽ സമ്മാനത്തുക കഴിച്ചുള്ള
തുക സർക്കാരിന് ലാഭമാണ്. ഇക്കാലത്ത് 47,719.31 കോടി രൂപയുടെ ലോട്ടറിയാണ് വിറ്റത്. നികുതിയിനത്തിൽ 8517.27 കോടി രൂപയും ലഭിച്ചു.
തീർന്നില്ല ഭാഗ്യക്കുറി സമ്മാനത്തുക വാങ്ങാൻ ഭാഗ്യവാൻമാർ എത്താത്ത വകയിലും നേട്ടമുണ്ട് !!!!. ഇത്തരത്തിൽ 2016മുതൽ 2020വരെ സർക്കാരിന് ലഭിച്ചത് 291 കോടി രൂപയാണ് !!!!!!.എന്നിട്ടും, പുതിയ ലോട്ടറിയായ ഫിഫ്റ്റി-ഫിഫ്റ്റി -യുടെ പ്രകാശനച്ചടങ്ങിൽ ഭാഗ്യക്കുറി വിൽപ്പന സർക്കാരിന് ലാഭകരമല്ലെന്നാണ് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞത്.ഈ ലോട്ടറിയുടെ സമ്മാനഘടന നോക്കൂ.ഒന്നാം സമ്മാനം ഒരു കോടി.രണ്ടാം സമ്മാനം പത്ത് ലക്ഷം.മൂന്നാം സമ്മാനം അയ്യായിരം രൂപ!!!!
കേരളത്തിൽ ഏഴ് പ്രതിവാര ഭാഗ്യക്കുറികളാണുള്ളത്.ഓരോ ലോട്ടറിയിൽ നിന്നുള്ള ലാഭം പ്രത്യേകമായി കണക്കാക്കുന്നില്ലെന്ന് എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം. കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.
‘ലോട്ടറിയും മദ്യവും’ ഇവ രണ്ടും,
ജനങ്ങളെ പിഴിഞ്ഞ് കോടികൾ ലാഭം കൊയ്യുന്നുണ്ടെങ്കിലും 165 കോടി രൂപ ഓരോ ദിവസവും കടമെടുത്താണ് സർക്കാർ മുന്നോട്ടു പോകുന്നത്.കാരണം ഇങ്ങനെ (പിടിച്ചു പറിക്കുന്ന) അധിക നികുതിയും കടമായും സ്വരൂപിക്കുന്ന ഈ കോടികൾ കേവലം 3 ശതമാനം മാത്രം വരുന്ന ഗവ: ജീവനക്കാർക്കു ശമ്പളവും പെൻഷനും കൊടുക്കാനും കൂടാതെ സർക്കാരിന്റെ ധൂർത്തിനുമായി ചിലവിടുന്നു എന്നതാണ് വാസ്തവം.!!
ലോകത്ത് അനവധി രാജ്യങ്ങൾ, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും സൗത്ത് ആഫ്രിക്കയും യുഎഇയുമൊക്കെ വർഷങ്ങളായി ലോട്ടറി നടത്തിവരുന്നുണ്ട്. പ്രധാനമായും ബംബർ ജാക്ക്പോട്ട് ലോട്ടറികളാണിത്.അതിന്റെ പ്രൈസ് ആരംഭിക്കുന്നത് തന്നെ 20 മില്യൺ ആണ്.അതായത് സമ്മാനത്തുക 150 കോടി രൂപ. ടിക്കറ്റ് ചാർജ് 2 ഡോളർ, 150 രൂപ. ഇവിടെ ബമ്പർ ടിക്കറ്റിന് 300 രൂപ. സമ്മാനമോ, പത്തുകോടി !! നികുതി കിഴിച്ച് കൈയ്യിൽ കിട്ടുന്നത് (മാസങ്ങൾക്ക് ശേഷം) ആറു കോടി 16 ലക്ഷം രൂപ !!!!
ആഴ്ചയിൽ രണ്ടു തവണ വീതമുള്ള നറുക്കെടുപ്പാണ് അവിടങ്ങളിൽ. ആർക്കും സമ്മാനം അടിച്ചില്ലെങ്കിൽ ഓരോ തവണയും സമ്മാനത്തുക കൂടി കൂടി 1000 മില്യൺവരെ ആകും.അത് ചില സമയങ്ങളിൽ ബില്യൺ കടന്നു ട്രില്യൻ വരെ ഉയരാറുണ്ട്.എന്നാൽ ടിക്കറ്റ് നിരക്ക് അപ്പോഴും 2 ഡോളർ മാത്രമായിരിക്കും. അതായത് സർക്കാരിനും ജനങ്ങൾക്കും ഒരേപോലെ പ്രയോജനകരമായ വിധത്തിലാണ് അവിടെയെല്ലാം ലോട്ടറികൾ നടത്താറുള്ളത്.
എന്നാൽ ഇവിടെ എല്ലാം വിപരീതമാണ്.ദിവസം ആറായിരം ഏഴായിരം രൂപയ്ക്ക് 40 രൂപ ടിക്കറ്റെടുക്കുന്നവർ കേരളത്തിലുണ്ട്.അവരിൽ പലർക്കും ഏറ്റവും ചെറിയ തുകയായ 100 രൂപപോലും ലഭിക്കാറുമില്ല എന്നതാണ് വാസ്തവം.സ്ഥിരം12 സെയിം ടിക്കറ്റുകൾ മൊത്തമായി പിടിക്കുന്നവരുമുണ്ട്.24 സെയിം ടിക്കറ്റുകൾ വിൽക്കാൻ പാടില്ലെന്ന് സർക്കാർ പറയുമ്പോഴും മാർക്കറ്റിൽ അത് ലഭ്യമാണ്.അല്ലെങ്കിൽ ചിലർ അങ്ങനെയേ കൊടുക്കൂ.എന്നിട്ടും ഈ പറയുന്ന സമ്മാനങ്ങൾ എവിടെ?!
സമ്മാനം വീഴുന്ന ടിക്കറ്റുകൾ ജില്ല വിട്ട് തിരഞ്ഞാലും ലഭിക്കില്ല.പുറത്തു വിടാത്ത ടിക്കറ്റുകൾക്ക് സമ്മാനം അടിപ്പിക്കുന്നു എന്നാണ് ലോട്ടറി വകുപ്പിനെതിരെയുള്ള പ്രധാന ആക്ഷേപം.ഈ പറഞ്ഞത് 5000 മുതൽ താഴോട്ടുള്ള സമ്മാനങ്ങളുടേതാണ്.അപ്പോൾ ലക്ഷങ്ങൾ വരുന്ന ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളുടെ കാര്യമോ …? പലപ്പോഴും വിൽക്കാത്ത (അൺസോൽഡ്) ടിക്കറ്റിനാണ് ഈ സമ്മാനങ്ങൾ അടിക്കുന്നത്.അപ്പോഴും ധനമന്ത്രി പറയുന്നത് ലോട്ടറി നഷ്ടത്തിലാണെന്നാണ് !
ഖജനാവിൽ കാശില്ല, അതിനാൽ പരമാവധി സമ്മാനങ്ങൾ വിട്ടുകൊടുക്കാൻ ലോട്ടറി വകുപ്പ് തയ്യാറല്ല എന്നാണ് കേരള ലോട്ടറിയെപ്പറ്റിയുള്ള ഇപ്പോഴത്തെ പൊതുവെയുള്ള വിലയിരുത്തൽ.അതേപോലെ നമ്പരുകൾ നേരത്തെ സെറ്റ് ചെയ്തു വച്ചിട്ടാണ് നറുക്കെടുപ്പ് ‘ലൈവ്’ കാണിക്കുന്നതെന്നും ആരോപണമുണ്ട്.