സൗജന്യ വൈഫെ റെയില്‍വേ സ്റ്റേഷനെ പോണ്‍ ഡൗണ്‍ലോഡിങ് കേന്ദ്രം ആക്കിയെന്ന് കണക്കുകള്‍
ഹൈദരാബാദ്: രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ സ്‌റ്റേഷനില്‍ നല്‍കിവരുന്ന ഫ്രീ വൈഫൈ സംവിധാനം പോണ്‍ വീഡിയോകള്‍ കാണാന്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ചില കണക്കുകള്‍ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
സൗജന്യ വൈഫൈ സേവനം ഈ ഡിവിഷന് കീഴിലുള്ള സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനെ പോണ്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയെന്നാണ് കണക്കുകള്‍ പറയുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഫ്രീ ഇന്റര്‍നെറ്റ് ഉപയോഗിക്കണമെങ്കില്‍ ആദ്യം റെയില്‍ ടെകിന്റെ ഗേറ്റ് വേയില്‍ സൈന്‍ ഇന്‍ ചെയ്യണം. അതിനാല്‍ തീര്‍ച്ചയായും ഉപഭോക്താക്കള്‍ കയറുന്ന സൈറ്റുകള്‍ ഏതെന്ന് റെയില്‍ടെല്‍ നിരീക്ഷക്കാനും സാധിക്കും.
റിപ്പോര്‍ട്ട് അനുസരിച്ച് സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ഡാറ്റാ ഉപയോഗത്തില്‍ നാലാം സ്ഥാനത്താണ് സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്‍. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ റെയില്‍വയര്‍ നല്‍കുന്ന റെയില്‍ടെലിന്‍െ്‌റ കണക്കുകള്‍ പ്രകാരം സെക്കന്തരാബാദിലും വിജയവാഡയിലും നടക്കുന്ന എല്ലാ തിരയലുകളുടെയും ഡൗണ്‍ലോഡുകളുടെയും 35% അശ്ലീല ഉള്ളടക്കമാണ്.
മുതിര്‍ന്ന റെയില്‍ടെല്‍ ഉദ്യോഗസ്ഥന്‍ ഒരു മാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ, ‘റെയില്‍ടെല്‍ ഗേറ്റ്വേ ഡാറ്റ അനുസരിച്ച് വലിയൊരു ശതമാനം സെര്‍ച്ചുകള്‍ ഫ്രീവൈഫൈയില്‍ അശ്ലീല കണ്ടന്റിന് വേണ്ടിയാണ് നടക്കുന്നത്. നൂറുകണക്കിന് അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതാണെങ്കിലും, വിപിഎന്‍ സേവനവും ചില വെബ്സൈറ്റുകളിലേക്കുള്ള ആക്സസും ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടാത്ത പോണ്‍ കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട് ഏകദേശം 30 മിനിറ്റ് ഡാറ്റ സെഷനില്‍ ഒരു ഉപയോക്താവ് ശരാശരി 350 എംബി ഉപയോഗിക്കുന്നു. 350 എംബി ഡാറ്റ ഉപഭോഗത്തിന്റെ 90% മറ്റ് ഉപയോക്താക്കളില്‍ നിന്നുള്ള സേവനം നോക്കാനും പോണ്‍ സൈറ്റുകളില്‍ കയറാനുമാണ്.’
പദ്ധതിപ്രകാരം ആദ്യത്തെ അരമണിക്കൂര്‍ ഉപയോക്താവിന് സെന്‍ ഇന്‍ ചെയ്താല്‍ ഇന്റര്‍നെറ്റ് ഫ്രീയാണ്. പിന്നീട് ഉപയോഗത്തിന് അനുസരിച്ച് പണം നല്‍കേണ്ടിവരും. ഗൂഗിളിന്റെ സാങ്കേതിക സഹായത്തോടെ റെയില്‍വെയുടെ ഐടി കമ്പനിയായ റെയില്‍ടെക് ആണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ തുടക്കമിട്ടത്. പിന്നീട് ഗൂഗിള്‍ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറിയെങ്കിലും ഇപ്പോഴും ഇന്ത്യയിലെ 1,600-ലധികം സ്റ്റേഷനുകളില്‍ ഈ സേവനം ലഭിക്കുന്നുണ്ട്. കൂടാതെ 588 സ്റ്റേഷനുകളിലേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ.