പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളൊരുക്കി ശക്തമായ ഒരു കുടുംബചിത്രമായ ‘നമുക്കു കോടതിയിൽ കാണാം’ കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു.
പ്രശസ്ത സംവിധായകൻ വി.എം.വിനു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമായത്.
ഹസീബ് മലബാർ, ജീവൻ നാസർ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പ് നൽകി.
ഹബീബ് ഫിലിംസ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ജയ് ഹോയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്.
‘ത്രയം’ ‘മൈക്ക്’ എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബറിൻ്റേതാണ് തിരക്കഥ.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം മുണാളിനി ഗാന്ധിയാണ് നായിക. ജോണി ആൻ്റണി, ജാഫർ ഇടുക്കി, ജോയ് വറുഗീസ്, സുരയൂ, രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കൂടാതെ പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.
നിഥിൻ രൺജി പണിക്കർ അഭിനയ രംഗത്ത്.
സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെത്തുന്നു.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നു.
മാത്യു വർഗീസാണ് ഛായാഗ്രഹണം.
നിർമ്മാണ നിർവ്വഹണം –നിജിൽ ദിവാകർ.
വാർത്ത: വാഴൂർ ജോസ്.